എന്താണ് പ്രീ-ട്രിബുലേഷണലിസം?

 കർത്താവായ യേശു ക്രിസ്തു രഹസ്യത്തിൽ വന്നു സഭയെ എടുത്തുകൊള്ളുമെന്നും അതുകഴിഞ്ഞു ഭൂമിയിൽ ഏഴു കൊല്ലം മഹോപദ്രവം ആയിരിക്കുമെന്നും പഠിപ്പിക്കുന്ന ഉപദേശമാണ് പ്രീട്രിബുലേഷണലിസം. ഏഴു കൊല്ലം കഴിഞ്ഞു യേശു ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും  അതുകഴിഞ്ഞു ആയിരമാണ്ടു ഈ ഭൂമിയിൽ വാഴുമെന്നും ഈ സിദ്ധാന്തക്കാർ പഠിപ്പിക്കുന്നു.

പ്രീ-ട്രിബുലേഷണലിസത്തിന്റെ സ്വഭാവം

  1. കർത്താവായ യേശു ക്രിസ്തു സഭയെ എടുത്തുകൊണ്ടതിനു ശേഷവും മനുഷ്യർക്ക് രക്ഷിക്കപ്പെടുവാൻ അവസരം ഉണ്ടായിരിക്കുമെന്ന് പഠിപ്പിക്കുന്നു.

  2. സഭയുടെ ഉൽപ്രാപണം കഴിഞ്ഞു രക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് പരിശുദ്ധാത്മസ്നാനത്തിൽ പങ്കില്ല എന്ന് പഠിപ്പിക്കുന്നു.

  3. യേശു ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട മനുഷ്യരെ ദൈവം യുഗാടിസ്ഥാനത്തിൽ വേർതിരിക്കുന്നു എന്ന് പഠിപ്പിക്കുന്നു (യുഗവാദം = ഡിസ്പെൻസേഷണലിസം).   ചിലരെ തന്റെ മണവാട്ടി സഭയാക്കി എന്നും ചിലരെ വ്യത്യസ്തകൂട്ടമായി ദൈവം എണ്ണുന്നു എന്നും  പഠിപ്പിക്കുന്നു.

  4. മഹോപദ്രവം കുഞ്ഞാടിന്റെ കോപമാണെന്നും യേശു ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ചിലർ (മഹോപദ്രവ വിശുദ്ധന്മാർ) ആ കോപത്തിലൂടെ കടന്നുപോകുമെന്നും പഠിപ്പിക്കുന്നു.

  5. മൂന്നു പുനരുത്ഥാനങ്ങൾ: കർത്താവിന്റെ രഹസ്യവരവിൽ പുതിയ നിയമ വിശുദ്ധന്മാരുടെ ഉയിർപ്പ്, മഹത്വ പ്രത്യക്ഷതയിൽ പഴയ നിയമ വിശുദ്ധന്മാരുടെയും മഹോപദ്രവ വിശുദ്ധന്മാരുടെയും ഉയിർപ്പ്, ആയിരമാണ്ടു കഴിഞ്ഞു അവിശ്വാസികളുടെ ഉയിർപ്പ്.

  6. കർത്താവ് ഭൂമിയിൽ വാഴുമ്പോൾ മൃഗബലികളും, ലേവ്യപൗരോഹിത്യവും, കൈപ്പണിയായ ദൈവാലയവും, ശബ്ബത്തും, വാവും എല്ലാം പുനഃസ്ഥാപിക്കപ്പെടുമെന്നും ഈ വീക്ഷണക്കാർ പഠിപ്പിക്കുന്നു.

  7. പ്രീ-ട്രിബുലേഷണലിസം ഒരു നവീന ഉപദേശമാണ്.

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും