ആയിരമാണ്ടു വാഴ്ച: ചരിത്രപരമായ പഠനം
ഉള്ളടക്കം 1. യുഗവാദ (Dispensational) പ്രീമില്ലേന്നിയലിസം ആദിമസഭയിൽ 2. ഹിസ്റ്റോറിക് (Historic) പ്രീമില്ലേന്നിയലിസം ആദിമസഭയിൽ 3. അമില്ലേന്നിയലിസം ആദിമസഭയിൽ ആദിമ സഭയിൽ അമില്ലേന്നിയലിസം എന്ന വീക്ഷണം പഠിപ്പിക്കപ്പെട്ടതായി കാണുന്നില്ല എന്നും അതുകൊണ്ടു അത് ചരിത്രാധിഷ്ഠിതമായി വചനവിരുദ്ധമാണ് എന്നും വില്യം ബണ്ടിംഗ് ത ന്‍റെ “ അമില്ലേന്നിയലിസം” എന്ന പുസ്തകത്തിൽ പറയുകയുണ്ടായി. എന്നാൽ, അമില്ലേന്നിയലിസം എന്ന വീക്ഷണം ആദിമ സഭയിൽ പഠിപ്പിക്കപ്പെട്ടു എന്നതിന് ശക്തമായ ചില തെളിവുകൾ നൽകുവാൻ ആഗ്രഹിക്കുന്നു. അതിനു മുമ്പ് യുഗവാദ പ്രീമില്ലേന്നിയലിസം ആദിമ സഭയിൽ പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. യുഗവാദ (Dispensational) പ്രീമില്ലേന്നിയലിസം ആദിമസഭയിൽ ഐറേനിയസ് (Irenaeus), ടെർത്തുല്യൻ (Tertullian), ജസ്റ്റിൻ മാർട്ടിയർ (Justin Martyr) എന്നിവർ പ്രീമില്ലേന്നിയലിസം പിന്തുടരുന്നവരായിരുന്നു എന്ന് എല്ലാവരും പൊതുവെ അംഗീകരിക്കുന്നുണ്ട്. എന്നാൽ അവർ യുഗവാദികളായിരുന്നില്ല. സഭ ദ...