തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം
പൗലോസ് തെസ്സലൊനീക്യർക്കെഴുതിയ ഒന്നും രണ്ടും ലേഖനങ്ങൾ കർത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചു വിശദമായ ഒരു പഠനം വിശ്വാസികൾക്ക് നൽകുന്നുണ്ട്. കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചു മനസ്സിലാക്കുവാൻ മൂന്നു വേദഭാഗങ്ങൾ നമുക്ക് പരിശോധിക്കാം: 1 തെസ്സലൊനീക്യർ 4:13 – 5:11 2 തെസ്സലൊനീക്യർ 1:4-10 2 തെസ്സലൊനീക്യർ 2:1-12 1 തെസ്സലൊനീക്യർ 4:13 – 5:11 വേദഭാഗത്തിന്റെ ഉദ്ദേശ്യം : തെസ്സലൊനീക്യരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ വേദഭാഗത്തിന്റെ ഉദ്ദേശ്യം (1 തെസ്സലൊനീക്യർ 4:13,18; 5:11). അപ്പോൾ ഒരു ചോദ്യം ഉയരും? എന്തുകൊണ്ടാണ് തെസ്സലൊനീക്യർ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കുവാൻ ഇടവന്നത്? ഊഹാപോഹങ്ങളിലേക്കു നാം തിരിയേണ്ട ആവശ്യമില്ല. അതിന്റെ മറുപടി ദൈവവചനത്തിൽനിന്നും നമുക്ക് ലഭിക്കും. നിദ്രയിലായ വിശ്വാസികളെക്കുറിച്ചുള്ള തെസ്സലൊനീക്യരുടെ അജ്ഞതയാണ് അവരുടെ ദുഃഖത്തിന്റെ മുഖ്യകാരണം. പുനരുത്ഥാനം എന്ന പ്രധാനപ്പെട്ട വിഷയത്തിൽ തെസ്സലൊനീക്യർക്കു അജ്ഞത ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാൻ. കാരണം: പല വിധ ഉപദ്രവങ്ങൾ കാരണം പൗലോസിന് തെസ്സലൊനീക്യയിൽ ...