വെളിപ്പാട് 20:1-10 - വിവരണം – ഭാഗം 2
വെളിപ്പാട് 20:4-6 “ 4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. 5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. 6 ഇതു ഒന്നാമത്തെ പുനരുത്ഥാനം . ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.” സ്വർഗത്തിലുള്ള അറുക്കപ്പെട്ട ദൈവമക്കളുടെ ആത്മാക്കൾ എന്താണ് ചെയ്യുന്നത്? അവർ ജീവിക്കുന്നു. അവർ ക്രിസ്തുവിനോടുകൂടെ വാഴുന്നു. അതിനെയാണ് ഒന്നാം പുനരുത്ഥാനം എന്ന് യോഹന്നാൻ വിശേഷിപ്പിക്കുന്നത്. പ്രീ-മില്ലേനിയലിസ്റ്റുകൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ താഴെ രേഖപ്പെടുത്തുന്നു: 1. സ്വർഗത്തിൽ ആത്മാക്കൾ ജീവിക്കുന്നതിനെ ബൈബിളിൽ പുനരുത്ഥാ...