വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?
Subject:
Intermediate State, Personal Eschatology
ഒരു വിശ്വാസി
മരിക്കുമ്പോൾ തന്‍റെ ആത്മാവ് എവിടേക്കാണ് പോകുന്നത്? രണ്ടു
അഭിപ്രായങ്ങളാണ് വിശ്വാസികളുടെ മധ്യേയുള്ളതു:
1.
ആത്മാവ് മരണാനന്തരം സ്വർഗത്തിലേക്ക് പോകുന്നു.
2.
ആത്മാവ് മരണാനന്തരം പാതാളത്തിലേക്കു (ഭൂമിയുടെ ഉള്ളിൽ) പോകുന്നു.
|
ലേഖനത്തിന്‍റെ പ്രമേയം: വിശ്വാസിയുടെ ആത്മാവ് മരണാനന്തരം സ്വർഗത്തിലേക്ക് പോകുന്നു. |
വചന തെളിവുകൾ:
2 കൊരിന്ത്യർ 5:6-9: “ആകയാൽ ഞങ്ങൾ
എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു
അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു. 7കാഴ്ചയാൽ
അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു. 8ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു
കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. 9അതുകൊണ്ടു
ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ
അഭിമാനിക്കുന്നു.”
2 Corinthians 5:6-8: “So we are always of good courage. We know that while
we are at home in the body we are away from the Lord, 7for we
walk by faith, not by sight. 8Yes, we are of good courage, and we
would rather be away from the body and at home with the Lord.”
·
വിശ്വാസികൾ ശരീരത്തിൽ വസിക്കുമ്പോൾ കർത്താവിനോടു അകന്നു
പരദേശികൾ ആകുന്നു എന്നും അതുകൊണ്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ താൻ
അധികം ഇഷ്ടപ്പെടുന്നു എന്നും പൗലോസ് പറയുന്നു.
·
മരണാനന്തരം: ക്രിസ്തുവിനോടുകൂടെ.
·
ക്രിസ്തു ഇന്ന് പാതാളത്തിൽ (ഭൂമിയുടെ ഉള്ളിൽ) അല്ലല്ലോ വസിക്കുന്നത്. വിശ്വാസികളുടെ ആത്മാവും
പാതാളത്തിലല്ല. സ്വർഗത്തിലാണ്.
ഫിലിപ്പിയർ 1:23: “വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ
എനിക്കു കാംക്ഷയുണ്ടു;
അതു അത്യുത്തമമല്ലോ.”
Philippians 1:23: “…. My desire is to depart and be with Christ, for that
is far better.”
·
വിട്ടുപിരിഞ്ഞാൽ ക്രിസ്തുവിനോടുകൂടെ.
·
ആ അവസ്ഥ ഈ ഭൂമിയിൽ ജീവിക്കുന്നതിനേക്കാൾ അതികം നല്ല അവസ്ഥയാണെന്ന്
വചനം പറയുന്നു.
·
അതുകൊണ്ടു,
ഈ പഴയ ഭൂമിയിൽ, വീണ്ടെടുക്കപ്പെടാത്ത
ശരീരത്തിൽ വസിക്കുന്നതിനേക്കാളും ഉത്തമമായ അവസ്ഥയിലേക്ക് (അനുഭവത്തിലേക്ക്)
വിശ്വാസികൾ മരണസമയത്തു പോകുന്നു.
·
ഈ ഭൂമിയിൽ അവർ ആയിരുന്നതിനേക്കാളും ആനന്ദം അവർക്കു
സ്വർഗത്തിൽ ലഭിക്കുന്നതിന്‍റെ കാരണം ഇതാണ്: അവർ ക്രിസ്തുവിന്‍റെ
ഏറ്റവും അടുത്താണ് സ്ഥിതി ചെയ്യുന്നത്. അവർ ക്രിസ്തുവിനോട് കൂടെ വസിക്കുന്നു.
വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ.
·
വിട്ടു പിരിഞ്ഞു പാതാളത്തിൽ എന്ന് പഠിപ്പിക്കുന്നത്
തെറ്റാണ്.
1 തെസ്സലൊനീക്യർ 4:14: “യേശു മരിക്കയും
ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം
നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.”
·
നിദ്രകൊണ്ടവർ ഇന്ന് ക്രിസ്തുവിനോടുകൂടെയാണ് വസിക്കുന്നത്. രണ്ടാം
വരവിൽ, അവർ
കർത്താവിനോടുകൂടെ വരും.
പ്രവൃത്തികൾ 7:55-59: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും
ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: 56ഇതാ, സ്വർഗ്ഗം
തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ
വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു
പറഞ്ഞു….. 59കർത്താവായ
യേശുവേ, എന്‍റെ
ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ
കല്ലെറിഞ്ഞു.”
·
സ്വർഗത്തിൽ നിൽക്കുന്ന യേശുവിനോട് "എന്‍റെ ആത്മാവിനെ
കൈക്കൊളേണമേ" എന്നു സ്തെഫാനോസ് പ്രാർത്ഥിക്കുന്നു.
·
തന്‍റെ ആത്മാവ് മരണാനന്തരം സ്വർഗത്തിലേക്ക് പോകും എന്ന്
സ്തെഫാനോസ് വിശ്വസിച്ചിരുന്നു.
വെളിപ്പാട് 14:13: “ഞാൻ സ്വർഗ്ഗത്തിൽനിന്നു
ഒരു ശബ്ദംകേട്ടു;
അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ
ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ
പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ
പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.”
ലൂക്കോസ് 23:42, 43: “പിന്നെ അവൻ:
യേശുവേ, നീ
രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. 43യേശു
അവനോടു: “ഇന്നു
നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി
നിന്നോടു പറയുന്നു” എന്നു
പറഞ്ഞു…… 46യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്‍റെ
ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു”
എന്നു നിലവിളിച്ചു പറഞ്ഞു;
ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.”
·
പറുദീസ എന്നാൽ സ്വർഗമാണെന്നും വചനത്തിൽനിന്നും മനസ്സിലാക്കാം. 2 കൊരിന്ത്യർ 12:2, 3: “ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം
സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു;…… 3ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ
ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.”
·
വെളിപ്പാട്
2:7: “ജയിക്കുന്നവന്നു
ഞാൻ ദൈവത്തിന്‍റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം
തിന്മാൻ കൊടുക്കും.”
ചോദ്യങ്ങൾക്കുള്ള മറുപടി:
1.
"അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല" എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെ കുറിച്ചു മുമ്പുകൂട്ടി പ്രസ്താവിച്ചു. (പ്രവർത്തികൾ 2:31). "യോനാ കടലാനയുടെ വയറ്റിൽ മൂന്നു
രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ
ഉള്ളിൽ ഇരിക്കും". യേശുക്രിസ്തുവിന്‍റെ ആത്മാവ് മൂന്നു ദിവസം പാതാളത്തിലായിരുന്നില്ലേ?
മറുപടി: യേശുക്രിസ്തുവിന്‍റെ ആത്മാവ് മൂന്നു ദിവസം പാതാളത്തിലായിരുന്നു എന്ന് ഇവിടെ എവിടെയും പറയുന്നില്ല.
"പാതാളം", "ഭൂമിയുടെ
ഉള്ളിൽ" എന്നൊക്കെ പറഞ്ഞാൽ ശവക്കുഴി എന്നേ ഇവിടെ അർത്ഥമുള്ളൂ. യേശു
ക്രിസ്തുവിന്‍റെ ശരീരം മൂന്നു ദിവസം കല്ലറയിലായിരുന്നതിനെ ഇത്
സൂചിപ്പിക്കുന്നു.
“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ
ഇരിക്കും” എന്ന് യേശു ക്രൂശിൽ കിടന്നു കള്ളനോട് പറഞ്ഞു. “ഞാൻ എന്‍റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു”
എന്നും യേശു നിലവിളിച്ചു. പറുദീസ എന്നാൽ സ്വർഗമാണെന്നും 2 കൊരിന്ത്യർ 12:2, 3-ൽ നിന്നും
മനസ്സിലാക്കാം. അതുകൊണ്ടു യേശുക്രിസ്തുവിന്‍റെ ആത്മാവ് മരണാനന്തരം സ്വർഗത്തിലായിരുന്നു. വെളിപ്പാട് 2:7 ലും അത് വ്യക്തമാണ്.
2. പഴയ നിയമ വിശുദ്ധന്മാരുടെ ആത്മാക്കൾ സ്വർഗത്തിലേക്ക് പോയിരുന്നുവോ?
മറുപടി: പഴയ നിയമ വിശുദ്ധന്മാരും ഭൂമിയിൽനിന്നുമുള്ള
അവരുടെ വേർപാടിന്‍റെ സമയത്തു സ്വർഗത്തിലേക്ക് പോയെന്നു ദൈവവചനം
പഠിപ്പിക്കുന്നു.
ഉല്പത്തി 5:24: “ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.”
2 രാജാക്കന്മാർ 2:11: “അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ
തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു
കയറി.”
സങ്കീർത്തനങ്ങൾ 73:23, 24: “എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ
വലങ്കൈക്കു പിടിച്ചിരിക്കുന്നു. 24നിന്‍റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ
മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.”
സങ്കീർത്തനങ്ങൾ 23:6: “നന്മയും കരുണയും എന്‍റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ
ആലയത്തിൽ ദീർഘകാലം വസിക്കും.
Note: ശവകുഴിയെ (മരണത്തെ) കാണിക്കുവാൻ പഴയ നിയമത്തിൽ "പാതാളം" എന്ന് ഉപയോഗിച്ചിട്ടുണ്ട്
(ഉല്പത്തി 37:35; 42:38).
--------------
Comments
Post a Comment