ദാനിയേൽ 9 & പ്രീട്രിബുലേഷണലിസം
ഉള്ളടക്കം:
1.
ആമുഖം
2.
ദാനിയേൽ 9:23-27-ന്‍റെ പ്രീട്രിബുലേഷണൽ വ്യാഖ്യാനം
3. പ്രീട്രിബുലേഷണൽ വ്യാഖ്യാനത്തിന്‍റെ യുക്‌തിരാഹിത്യം
നിർവചനം (Definition)
പ്രീട്രിബുലേഷണലിസം
(മഹോപദ്രവപൂർവ്വ വാദം): മഹോപദ്രവകാലത്തിനുമുമ്പേ
യേശുക്രിസ്തു രഹസ്യത്തിൽ വന്നു സഭയെ എടുത്തുകൊള്ളും എന്ന് വിശ്വസിക്കുന്നവർ
ആമുഖം
ദാനിയേൽ 9:23-27-ൽ നാം
കാണുന്ന എഴുപതു ആഴ്ചവട്ടത്തിന്‍റെ വ്യാഖ്യാനം പ്രീട്രിബുലേഷണൻ
വീക്ഷണക്കാർക്കു നിർണ്ണായകമാണ്. കാരണം, അവരുടെ അന്ത്യകാല ക്രമം തന്നെ അടിസ്ഥാനപ്പെട്ടിരിക്കുന്നതു
ഈ ഒരു വേദഭാഗത്തിന്‍റെ വ്യാഖ്യാനത്തിലാണ്.
ദാനിയേൽ 9:23-27-ന്‍റെ സങ്കീർണ്ണമായ, യുക്‌തിരഹിതമായ
ഒരു വ്യാഖ്യാനത്തിലാണ് പ്രീട്രിബുലേഷണൽ വീക്ഷണം അടിസ്ഥാനപ്പെട്ടിരിക്കുന്നതു എന്നത് തന്നെ
ആ വീക്ഷണത്തിന്‍റെ വലിയ പരാജയമാണ്. അതുകൊണ്ടു ഈ ലേഖനത്തിൽ എഴുപതാം
ആഴ്ചവട്ടത്തിന്‍റെ പ്രീട്രിബുലേഷണൽ വ്യാഖ്യാനവും അതിന്‍റെ ഗുരുതരമായ തെറ്റുകളും ചൂണ്ടിക്കാണിക്കുന്നതാണ്.
ദാനിയേൽ 9:23-27-ന്‍റെ പ്രീട്രിബുലേഷണൽ വ്യാഖ്യാനം
Ø
വാക്യം 24-ൽ പറഞ്ഞിരിക്കുന്ന വാഗ്ദത്തങ്ങളിൽ ചിലതു
കർത്താവിന്‍റെ രണ്ടാം വരവിൽ മാത്രമേ പൂർണ്ണമായും
നിറവേറുകയുള്ളു എന്ന് പഠിപ്പിക്കുന്നു. ഉദാ. അതിക്രമത്തെ
തടസ്സം ചെയ്യുമെന്ന വാഗ്ദത്തം.
Ø
എഴുപതാം ആഴ്ചവട്ടത്തിന്‍റെ തുടക്കം:
·
B.C. 458-ലെ അർത്ഥഹ്ശഷ്ടാരാജാവിന്‍റെ കല്പന (എസ്രാ 7:11-26) പുറപ്പെടുവിക്കുന്ന സമയത്താണെന്നു
ചില പ്രീട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
·
B.C. 445-ലെ അർത്ഥഹ്ശഷ്ടാരാജാവിന്‍റെ കല്പന (നെഹെമ്യാവു 2:1-8) പുറപ്പെടുവിക്കുന്ന സമയത്താണെന്നു
മറ്റു ചില പ്രീട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
Ø
ആദ്യത്തെ അറുപത്തിയൊമ്പതു ആഴ്ചവട്ടം എപ്പോൾ അവസാനിച്ചു?
·
യേശുക്രിസ്തുവിന്‍റെ പരസ്യ
ശുശ്രൂഷ തുടങ്ങിയപ്പോൾ (A.D. 26) എന്ന് ചിലർ പഠിപ്പിക്കുന്നു.
·
യേശു ക്രിസ്തു യെരൂശലേമിലേക്കു പ്രവേശിച്ചപ്പോഴാണെന്ന്
(മത്തായി 21:10; A.D. 32) മറ്റു ചിലർ പഠിപ്പിക്കുന്നു.
Ø
അറുപത്തിയൊമ്പതാം ആഴ്ചവട്ടം കഴിഞ്ഞു നീണ്ടൊരു ഇടവേള
ഉണ്ടെന്നും ആ ഇടവേളയാണ് സഭാ കാലമെന്നും ഇവർ പഠിപ്പിക്കുന്നു. യെഹൂദന്മാർ യേശുക്രിസ്തുവിനെ
തള്ളിയതുകൊണ്ടു അവർക്കുവേണ്ടിയുള്ള ദൈവീക പദ്ധതി നീട്ടിവയ്ക്കപ്പെട്ടു എന്നാണു ഇവരുടെ
വാദം.
Ø
അഭിഷിക്തൻ യേശുക്രിസ്തുവാണെന്നും, അഭിഷിക്തൻ ഛേദിക്കപ്പെടുന്നത്
അറുപത്തിയൊമ്പതാം ആഴ്ചവട്ടം കഴിഞ്ഞും, എന്നാൽ എഴുപതാം ആഴ്ചവട്ടത്തിനു മുമ്പായിട്ടാണെന്നും
ഇവർ പഠിപ്പിക്കുന്നു.
Ø
വാക്യം 26-ൽ പറഞ്ഞിരിക്കുന്ന വരുവാനിരിക്കുന്ന പ്രഭുവിന്‍റെ പടജ്ജനം റോമൻ സൈന്യമാണെന്നും, എന്നാൽ വരുവാനിരിക്കുന്ന
പ്രഭു “അന്തിക്രിസ്തുവാണെന്നും” ഇവർ പഠിപ്പിക്കുന്നു.
Ø
സഭയുടെ ഉൽപ്രാപണം കഴിഞ്ഞു എഴുപതാം ആഴ്ചവട്ടം ആരംഭിക്കുമെന്ന്
ഇവർ പഠിപ്പിക്കുന്നു.
Ø
വാക്യം 27-ൽ പറഞ്ഞിരിക്കുന്ന “അവൻ
ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും” എന്ന കാര്യം “അന്തിക്രിസ്തുവിനെക്കുറിച്ചാണ്”
എന്നാണ് ഇവരുടെ പഠിപ്പിക്കൽ.
Ø
എഴുപതാം ആഴ്ചവട്ടം കഴിയുമ്പോഴാണ് ക്രിസ്തുവിന്‍റെ മഹത്വപ്രത്യക്ഷതയെന്നും, അതുകഴിഞ്ഞു ക്രിസ്തു ഒരായിരം
ആണ്ടു ഈ ഭൂമിയിൽ വാഴുമെന്നും ഇവർ പഠിപ്പിക്കുന്നു.
പ്രീട്രിബുലേഷണൽ വീക്ഷണങ്ങളെ കാണിക്കുവാൻ
രണ്ടു രേഖാചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
പ്രീട്രിബുലേഷണൽ വ്യാഖ്യാനത്തിന്‍റെ യുക്‌തിരാഹിത്യം
യുക്‌തിരാഹിത്യം 1: ദാനിയേൽ 9:24-ൽ പറഞ്ഞിരിക്കുന്ന വാഗ്ദത്തങ്ങളിൽ ചിലതു കർത്താവിന്‍റെ രണ്ടാം വരവിൽ മാത്രമേ പൂർണ്ണമായും
നിറവേറുകയുള്ളു എന്ന് പ്രീട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു. ഉദാ. അതിക്രമത്തെ
തടസ്സം ചെയ്യുമെന്ന വാഗ്ദത്തം.
എന്നാൽ എഴുപതാം ആഴ്ചവട്ടം കഴിഞ്ഞു
ആരംഭിക്കുമെന്ന് അവർ പറയുന്ന ആയിരമാണ്ടു വാഴ്ചയിലും, പാപവും അതിക്രമവും ഉണ്ടെന്നു അവർ
തന്നെ പഠിപ്പിക്കുകയും ചെയ്യുന്നു (യേഹേസ്കേൽ
40:39; 42:13; 43:19-23; 44:10; 44:27; 45:17-22 എന്നീ വേദഭാഗങ്ങൾ ആയിരമാണ്ടിൽ
ആക്ഷരീകമായി നിറവേറും എന്നാണ് അവർ വിശ്വസിക്കുന്നത്). മാത്രമല്ല, ഒരു വലിയ കലാപം (അതിക്രമം) ആയിരമാണ്ടു കഴിഞ്ഞു നടക്കുമെന്ന് വെളിപ്പാട് 20:7-10-ഉം
രേഖപ്പെടുത്തുന്നു. അതുകൊണ്ടു, പ്രീട്രിബുലേഷണലിസ്റ്റുകളുടെ
പഠിപ്പിക്കലുകൾ പരസ്പര വൈരുദ്ധ്യമുള്ളതാണ്.
യുക്‌തിരാഹിത്യം 2: അറുപത്തിയൊമ്പതാം
ആഴ്ചവട്ടം കഴിഞ്ഞു നീണ്ടൊരു ഇടവേള ഉണ്ടെന്നു പ്രീട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
വേദപുസ്തകത്തിൽ, യഹോവ എവിടെയൊക്കെ
ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാര്യം ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ടോ അവിടെയൊക്കെ
ദൈവം ആ സമയത്തിനുള്ളിൽ തന്‍റെ വാഗ്ദത്തം നിവൃത്തിച്ചിട്ടുണ്ട്.
ഒരു ഉദാഹരണം, ഇസ്രായേൽ മക്കൾ
നാനൂറു സംവത്സരം മിസ്രയീമിൽ ആയിരിക്കുമെന്ന് നാം വായിക്കുന്നുണ്ട് (ഉല്പത്തി 15:13).
അത് കഴിഞ്ഞു ദൈവം അവരെ വിടുവിക്കുമെന്നാണ് വാഗ്ദത്തം. എന്നാൽ, ആദ്യത്തെ 300 കൊല്ലം
കഴിഞ്ഞു ഒരു നീണ്ടൊരു ഇടവേള ഉണ്ടായിരുന്നുവെന്നും അത് കഴിഞ്ഞാണ് ആ പ്രവചനം പുനരാരംഭിക്കുകയുള്ളു
എന്നുമൊക്കെ മനുഷ്യർ പറഞ്ഞാൽ അത് യഹോവയെ പരിഹസിക്കുന്നതിനു തുല്യമാണ്.
യഹോവ എവിടെയൊക്കെ ഒരു കാലം
പ്രവചിച്ചിട്ടുണ്ടോ, അവിടെയൊക്കെ അത് പിളർപ്പില്ലാത്ത, തുടർച്ചയായ നിശ്ചിതസമയത്തെയാണ്
അർത്ഥമാക്കുന്നത്. ഒരു നിശ്ചിത സമയം പറഞ്ഞു ചില വാഗ്‌ദത്തങ്ങൾ ദൈവം നൽകുകയും, എന്നാൽ
സമയം അടുക്കാറായപ്പോൾ ദൈവം അത് നീട്ടിവയ്ക്കുകയും ചെയ്തു എന്ന വാദം ഏത്രയോ മൗഢ്യമാണ്!
നാം പരിഹാസികൾ ആകരുത്.
യുക്‌തിരാഹിത്യം 3: യെഹൂദന്മാർ യേശുക്രിസ്തുവിനെ തള്ളിയതുകൊണ്ടു അവർക്കുവേണ്ടിയുള്ള
ദൈവീക പദ്ധതി നീട്ടിവയ്ക്കപ്പെട്ടു എന്ന് പ്രീട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
നാം
വിശ്വസിക്കുന്ന ദൈവം മനുഷ്യരുടെ മത്സരവും പാപവും നിമിത്തം തന്‍റെ പദ്ധതി മാറ്റിവയ്ക്കുന്നവൻ ആണോ? അല്ലേയല്ല. സങ്കീർത്തനങ്ങൾ 2:1-7 വായിക്കുക. ജാതികൾ
ദൈവത്തിന്‍റെ
പദ്ധതിക്കു നേരെ എതിർത്തു വന്നപ്പോൾ ദൈവം പദ്ധതി ഉപേക്ഷിച്ചു എന്നൊ നീട്ടിവെച്ചു
എന്നുമാണോ സങ്കീർത്തനക്കാരൻ പറയുന്നത്!? തന്‍റെ ശത്രുക്കളുടെ മത്സരിന്‍റെ മധ്യത്തിൽ, ദൈവം തന്‍റെ രാജാവിനെ സീയോനിൽ വാഴിച്ചിരിക്കുന്നു എന്നാണ് നാം വായിക്കുന്നത്. ദൈവം ഒരു
കാര്യം, ഒരു നിശ്ചിത സമയത്തിനുള്ളിൽ നിറവേറ്റും എന്ന് കല്പിച്ചിട്ടുണ്ടോ, അത് അങ്ങനെ
തന്നെ നടന്നിരിക്കും. എഴുപതാം ആഴ്ചവട്ടത്തിന്‍റെ പ്രീട്രിബുലേഷണൽ വ്യാഖ്യാനം
യഹോവയുടെ സ്വഭാവത്തോടു നീതിപുലർത്തുന്നതല്ല.
യുക്തിരാഹിത്യം
4: യേശുക്രിസ്തു
ഛേദിക്കപ്പെടുന്നത് 69-ആം ആഴ്ചവട്ടത്തിനും 70-ആം ആഴ്ചവട്ടത്തിനും ഇടയ്ക്കാണെന്നു പ്രീട്രിബുലേഷണലിസ്റ്റുകൾ
പഠിപ്പിക്കുന്നു.
അകൃത്യത്തിനു പ്രായശ്ചിത്തം വരുത്തുവാനാണ് ദൈവം എഴുപതു
ആഴ്ചവട്ടം നിശ്ചയിച്ചത്. എന്നാൽ അകൃത്യത്തിനു പ്രായശ്ചിത്തം വരുവാൻ കാരണമായ യേശുക്രിസ്തുവിന്‍റെ മരണം ഈ സമയത്തിന്‍റെ പുറത്തു സംഭവിക്കുന്നു എന്നുള്ളത് യുക്‌തിസഹമല്ല.
മാത്രമല്ല, "അറുപത്തി രണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ടു
അഭിഷിക്തൻ ഛേദിക്കപ്പെടും” എന്ന് ദാനിയേൽ 9:26-ൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘ഏഴും
അറുപത്തിരണ്ടും’ കഴിഞ്ഞാൽ എഴുപതാം ആഴ്ചവട്ടമാണെന്നു മനസ്സിലാക്കുവാൻ വേദശാസ്ത്ര ബിരുദം
ഒന്നും എടുക്കേണ്ട ആവശ്യമില്ല.
യുക്‌തിരാഹിത്യം 5: ദാനിയേൽ 9:26-ൽ പറഞ്ഞിരിക്കുന്ന വരുവാനിരിക്കുന്ന പ്രഭുവിന്‍റെ പടജ്ജനം AD 70-ലെ റോമൻ സൈന്യമാണെന്നും,
എന്നാൽ വരുവാനിരിക്കുന്ന പ്രഭു “അന്തിക്രിസ്തുവാണെന്നും” പ്രീട്രിബുലേഷണലിസ്റ്റുകൾ
പഠിപ്പിക്കുന്നു.
യുഗവാദികളുടെ ഈ പഠിപ്പിക്കലും
അർത്ഥശൂന്യമാണ്. ആദ്യനൂറ്റാണ്ടിൽ ജീവിച്ചു മൺമറഞ്ഞുപോയ ഒരു സൈന്യത്തെ, ഇനിയും ഭൂമിയിൽ
പ്രത്യക്ഷപ്പെടാത്ത ഒരാളുടെ സൈന്യമാണെന്നു പറയുന്നത് യുക്‌തിസഹമല്ല. അലക്സാണ്ടർ ചക്രവർത്തിയുടെ
സൈന്യത്തെ ഹിറ്റ്ലറുടെ സൈന്യമെന്നു ആരെങ്കിലും വിശേഷിപ്പിക്കുമോ? ഇല്ലേയില്ല. വരുവാനിരിക്കുന്ന
പ്രഭുവും അവന്‍റെ സൈന്യവും സമകാലികരാണ്. അത് AD 70-ൽ യെരൂശലേമിന്‍റെ നാശത്തോടുകൂടെ നിവൃത്തിയാവുകയും
ചെയ്തു എന്നതാണ് യാഥാർഥ്യം. എന്നാൽ ഇത്ര ഗതികെട്ട പ്രീട്രിബുലേഷണൽ വ്യാഖ്യാനം അവരുടെ
നൈരാശ്യത്തെ കാണിക്കുന്നു.
യുക്‌തിരാഹിത്യം 6: ദാനിയേൽ 9:27-ൽ പറഞ്ഞിരിക്കുന്ന “അവൻ ഒരു ആഴ്ചവട്ടത്തേക്കു
പലരോടും നിയമത്തെ കഠിനമാക്കും” എന്ന കാര്യം “അന്തിക്രിസ്തുവിനെ” കുറിച്ചാണെന്നു പ്രീട്രിബുലേഷണലിസ്റ്റുകൾ
പഠിപ്പിക്കുന്നു.
എന്നാൽ അവരുടെ വ്യാഖ്യാനം തെറ്റാണ്.
കാരണം:
1.
"അവൻ"
എന്ന് ദാനിയേൽ 9:27-ൽ പറഞ്ഞിരിക്കുന്നത് തൊട്ടു
മുകളിലത്തെ വാക്യത്തിൽ കാണുന്ന കർത്തൃവിഷയമായ (subject) "വ്യക്തിയെ" ഉദ്ദേശിച്ചാണ്.
ഏതാണ് ആ വ്യക്തി? ഇംഗ്ലീഷ് തർജ്ജമ നോക്കുമ്പോൾ കൂടുതൽ വ്യക്തമാകും.
Daniel 9:26 (Darby’s translation): “And after the sixty-two
weeks shall Messiah be cut off, and
shall have nothing; and the people of
the prince that shall come shall destroy the city and the sanctuary; and
the end thereof shall be with an overflow, and unto the end, war,—the
desolations determined.”
26-ആം വാക്യത്തിൽ രണ്ടു കർത്തൃവിഷയങ്ങളാണുള്ളത് (subjects). ഒന്ന്, അഭിഷിക്തൻ. രണ്ടു, പടജ്ജനം. "The people of the
prince" എന്നാണ് നാം വായിക്കുന്നത്. അതുകൊണ്ടു പ്രഭുവല്ല, അവന്‍റെ “പടജ്ജനമാണ്” മുഖ്യവിഷയം. പടജ്ജനത്തെ “അവൻ” എന്ന് വിളിക്കുവാൻ കഴിയുകയില്ല. അതുകൊണ്ടു, "അഭിഷിക്തനെയാണ്" അവൻ എന്നതുകൊണ്ട് വാക്യം 27-ൽ ഉദ്ദേശിച്ചിരിക്കുന്നത്.
2.
ക്രിസ്തുവാണ് ദാനിയേൽ 9:26-ലെ വിഷയമെന്ന് ദാനിയേലിന്‍റെ ഗ്രീക്ക് തർജ്ജമയും ഉറപ്പിക്കുന്നു.
Daniel 9:26
(LXX Brenton): “And after the sixty-two weeks, the anointed one shall be destroyed, and there is no judgment in him:
and he shall destroy the city and the sanctuary with the prince that is
coming: they shall be cut off with a flood, and to the end of the war which is
rapidly completed he shall appoint the city to desolations”
വരുവാനിരിക്കുന്ന പ്രഭുവിനെ ഉപയോഗിച്ചു യേശു ക്രിസ്തുവാണ് ദൈവാലയം നശിപ്പിക്കുന്നതെന്നാണ് ഗ്രീക്ക് തർജ്ജമയിൽ നാം കാണുന്നത്. പുതിയ നിയമവും അത് ഉറപ്പിക്കുന്നു (മത്തായി 21:41; 23:35,36,38). AD 70-ൽ സംഭവിച്ച യെരൂശലേമിന്‍റെ നാശം അവരുടെമേൽ ചൊരിഞ്ഞ കർത്താവായ യേശുക്രിസ്തുവിന്‍റെ ന്യായവിധിയായിരുന്നു.
ഞാൻ പറഞ്ഞു വന്നത് എന്താണ്
എന്നുവച്ചാൽ, ഗ്രീക്ക് തർജ്ജമ പരിശോധിച്ചാലും ദാനിയേൽ 9:26-ന്‍റെ മുഖ്യവിഷയം യേശു ക്രിസ്തുവാണെന്നു കാണുവാൻ കഴിയും. അതുകൊണ്ടു ദാനിയേൽ 9:27-ൽ "അവൻ" എന്ന് പറഞ്ഞു തുടങ്ങുന്നത് യേശുക്രിസ്തുവിനെ ഉദ്ദേശിച്ചാണ് എന്ന് നമുക്ക് നിസ്സംശയം വിശ്വസിക്കാം.
3.
"അവന്‍റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും" എന്നാണ് ദാനിയേൽ 9:26-ന്‍റെ മലയാള തർജ്ജമയിൽ നാം വായിക്കുന്നത്. എന്നാൽ, ഇംഗ്ലീഷ്, ഗ്രീക്ക് തർജ്ജമകളിൽ “യെരൂശലേമിന്‍റെ നാശം ഒരു പ്രളയത്തോടെയായിരിക്കും” എന്ന ആശയമാണ് നമുക്ക് കാണുവാൻ കഴിയുന്നത്.
LXX Brenton: “they
shall be cut off with a flood”
NASB: “its [city and sanctuary] end will come with a flood”
Darby: “the end thereof shall be with an overflow”
KJV: “the end thereof shall be with a flood”
ESV: “Its [city and sanctuary] end shall come with a flood”
4.
“അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും” എന്നാണ്
നാം മലയാളത്തിൽ വായിക്കുന്നത്. എന്നാൽ "ഉടമ്പടിയെ ഉറപ്പിക്കും" എന്ന ആശയമാണ്
ആ വാക്യത്തിനുള്ളത്. ഇംഗ്ലീഷ്, ഗ്രീക്ക് തർജ്ജമകൾ പരിശോധിക്കുമ്പോൾ അത് വ്യക്തമാകും
LXX
Brenton: “And one week shall establish the covenant with many”
NASB:
“And he will confirm a covenant with the many”
Darby:
“And he shall confirm a covenant with the many”
KJV: “And he shall confirm
the covenant with many”
ESV: “And he shall make
a strong covenant with many”
ഉടമ്പടിയെ "ഉറപ്പിക്കും"
എന്ന് പറഞ്ഞതിനെ, "അന്തിക്രിസ്തു" ഇസ്രായേലുമായി ഉണ്ടാക്കുന്ന (ഉണ്ടാക്കും
എന്ന് ചിലർ പറയുന്ന) ഉടമ്പടി "ലംഘിക്കും" എന്നാക്കി മനസ്സിലാക്കുന്നത് വചനവിരുദ്ധമാണ്.
ഈ പ്രവചനം യേശുക്രിസ്തുവിൽ നിറവേറിയെന്നു
പുതിയ നിയമവും സാക്ഷ്യപ്പെടുത്തുന്നു.
മത്തായി 26:28: "ഇതു അനേകർക്കുവേണ്ടി പാപമോചനത്തിനായി
ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്‍റെ രക്തം"
Darby: “For this is my blood, that of the [new] covenant,
that shed for many for remission of
sins”
KJV: “For this is my blood of the new testament, which is shed for many for the remission of
sins”
ESV: “for this is my blood of the covenant,
which is poured out for many for
the forgiveness of sins”
5.
ദാനിയേൽ 9:26-ൽ പറഞ്ഞിരിക്കുന്ന
വരുവാനിരിക്കുന്ന പ്രഭുവും അവന്‍റെ സൈന്യവും
സമകാലികരാണ്. “പടജ്ജനം” ആദ്യ നൂറ്റാണ്ടിലെ റോമൻ സൈന്യമാണെന്നു എല്ലാവരും
അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടു, പ്രഭു എന്നത് "അന്തിക്രിസ്തുവല്ല".
6.
യേശു ക്രിസ്തുവിന്‍റെ ഉടമ്പടി
ഒരാഴ്ചവട്ടത്തേക്കു മാത്രമുള്ളതാണോ എന്നതാണ് യുഗവാദികളുടെ ഒരു മറുചോദ്യം. അല്ല എന്നാണ്
ഉത്തരം. എന്നാൽ ഉടമ്പടി ഒരാഴ്ചവട്ടത്തേക്കുള്ളതാണെന്നു മൂലഭാഷയിൽ പറയുന്നില്ല.
LXX
Brenton: “And one week shall establish the covenant with many”
“For
one week” എന്നല്ല “one
week” എന്നാണ്
നാം വായിക്കുന്നത്. “ഒരാഴ്ചവട്ടത്തേക്കു” എന്നല്ല അതിന്‍റെ യഥാർത്ഥ തർജ്ജമ.
നമുക്കൊരു ഉദാഹരണം നോക്കാം, “The year 1947 established the independence of India” എന്ന് പറഞ്ഞാൽ 1947-ൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി എന്നാണ്. അല്ലാതെ 1947-ൽ മാത്രമുള്ള സ്വാതന്ത്ര്യം
എന്നല്ല അതിനർത്ഥം. അതുപോലെ, എഴുപതാമത്തെ ആഴ്ചവട്ടത്തിൽ ക്രിസ്തു ഉടമ്പടിയെ ഉറപ്പിച്ചു എന്ന് മാത്രമേ ദാനിയേൽ 9:27 അർത്ഥമാക്കുന്നുള്ളു.
യുക്‌തിരാഹിത്യം 7: ദാനിയേൽ 9:27-ൽ നാം കാണുന്ന “ആഴ്ചവട്ടത്തിന്‍റെ മദ്ധ്യേ അവൻ ഹനനയാഗവും
ഭോജനയാഗവും നിർത്തലാക്കിളക്കയും” എന്ന പ്രവചനം ഇതുവരെ നിവൃത്തിയായിട്ടില്ലെന്നും അത്
ഭാവിയിൽ നിവൃത്തിയാകേണ്ടതാണെന്നും പ്രീട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നു.
പഴയ നിയമ നിഴലുകളെ ബലഹീനം, നിഷ്പ്രയോജനമുള്ളതു,
മാറിപ്പോകുന്ന, കുറവുള്ള, പഴയതും ജീർണിക്കുന്നതും എന്നൊക്കെയാണ് ദൈവവചനം വിളിച്ചിരിക്കുന്നത്
(എബ്രായർ 7:12, 18, 19; 8:7, 13). രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കപ്പെട്ടപ്പോൾ നിഴലുകളെ
യഹോവ ആക്ഷേപിച്ചു എന്ന് എബ്രായർ 8:8-ൽ എഴുതിയിരിക്കുന്നു. പഴയ നിയമ യാഗങ്ങളിൽ ദൈവം
പ്രസാദിച്ചില്ല എന്നും എഴുതിയിരിക്കുന്നു (എബ്രായർ 10:6). രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ
ഒന്നാമത്തേതിനെ നീക്കി എന്ന് വചനം രേഖപ്പെടുത്തിയിരിക്കുന്നു (എബ്രായർ 10:9). നീക്കിക്കളയപ്പെട്ട
പഴയതും, ജീർണിക്കുന്നതും തിരിച്ചുവരുമെന്നൊക്കെ പറയുന്നത് ഗുരുതരമായ തെറ്റാണ്. അത്കൊണ്ട്
യുഗവാദ സിദ്ധാന്തം ഒരു വിശ്വാസിക്ക് ചേർന്നതല്ല.
സംഗ്രഹം
·
പ്രീട്രിബുലേഷണൽ വീക്ഷണം അടിസ്ഥാനപ്പെട്ടിരിക്കുന്നതു
ദാനിയേൽ 9:24-27-ന്‍റെ വ്യാഖ്യാനത്തിലാണ്.
·
ദാനിയേൽ 9:24-27-ന്‍റെ പ്രീ-ട്രിബുലേഷണൽ വ്യാഖ്യാനം ഗുരുതരമായ പിഴവുകൾ
ഉള്ളതും, ദൈവവചന വിരുദ്ധവും, ചരിത്രത്തിനെതിരും, യുക്‌തിരഹിതവുമാണെന്നു നാം കണ്ടുവല്ലോ.
·
ആയതിനാൽ, പ്രീട്രിബുലേഷണലിസം തെറ്റായ അന്ത്യകാല വീക്ഷണമാണെന്നു
ഓരോ വിശ്വാസിക്കും തീർച്ചപ്പെടുത്താം.
·
ദൈവവചനത്തിനു നേരെ എതിർ നിൽക്കുന്ന പ്രീട്രിബുലേഷണൽ
വ്യാഖ്യാനം നമുക്ക് ഉപേക്ഷിക്കാം. അതിനായി സർവശക്തനായ യഹോവ കൃപയും ധൈര്യവും നൽകുമാറാകട്ടെ.
Comments
Post a Comment