പ്രീ-ട്രിബുലേഷണലിസം: ചരിത്രപരമായ പഠനം
ആദിമ സഭയിൽ
പുതിയ നിയമ കാലഘട്ടത്തിലെ ആദിമ വിശ്വാസികൾ പ്രീ-ട്രിബുലേഷണലിസം പിന്തുടരുന്നവർ ആയിരുന്നില്ല. സഭയാണ് ദൈവത്തിന്റെ ഇസ്രായേൽ എന്ന് അവർ വിശ്വസിച്ചിരുന്നു. അധർമമൂർത്തിയുടെ കാലത്തു സഭ ഭൂമിയിൽ ഉണ്ടായിരിക്കുമെന്ന് അവർ വിശ്വസിച്ചിരുന്നു.
ഒരു ഉദാഹരണമാണ് ജസ്റ്റിൻ മാർട്ടിയർ എന്ന ദൈവദാസൻ.
കർത്താവായ യേശുക്രിസ്തുവിനോട് വിശ്വാസത്താൽ ചേർക്കപ്പെട്ടവർ യഥാർത്ഥ ഇസ്രായേൽ ആണെന്ന് ജസ്റ്റിൻ മാർട്ടിയർ വിശ്വസിച്ചിരുന്നു.
“For the true spiritual Israel, and descendants of Judah, Jacob, Isaac, and Abraham (who in uncircumcision was approved of and blessed by God on account of his faith, and called the father of many nations), are we who have been led to God through this crucified Christ, as shall be demonstrated while we proceed.” (Justin Martyr’s Dialog with Trypho the jew, ch. XI)
അലൻ പാട്രിക് ബോയ്‌ഡ് എന്ന യുഗവാദി തന്റെ ദൈവശാസ്ത്ര പഠനത്തോടുള്ള ബന്ധത്തിൽ തയ്യാറാക്കിയ ഒരു തീസിസും ഇത് ഉറപ്പിക്കുന്നു (Thesis done by Alan Patrick Boyd (1977): A Dispensational Premillennial Analysis of the Eschatology of the Post-Apostolic Fathers (until the Death of Justin Martyr), a Th.M. thesis for Dallas Theological Seminary). അദ്ദേഹത്തിന്റെ പഠനത്തിന്റെ സംഗ്രഹം രേഖപ്പെടുത്തുന്നു:
“It is the conclusion of this thesis that Dr. Ryrie’s statement ["Premillennialism is the historic faith of the Church"] is historically invalid within the chronological framework of this thesis. The reasons for this conclusion are as follows: 1). the writers/writings surveyed did not generally adopt a consistently applied literal interpretation; 2). they did not generally distinguish between the Church and Israel; 3). there is no evidence that they generally held to a dispensational view of revealed history; 4). although Papias and Justin Martyr did believe in a Millennial kingdom, the 1,000 years is the only basic similarity with the modern system [dispensational premillennium] (in fact, they and dispensational premillennialism radically differ on the basis for the Millennium);………….Indeed, this thesis would conclude that the eschatological beliefs of the period studied would be generally inimical to those of the modern system (perhaps, seminal amillennialism, and not nascent dispensational premillennialism ought to be seen in the eschatology of the period)………. it would seem wise for the modem system to abandon the claim that it is the historical faith of the Church (for at least the period considered), and instead devote its efforts to establishing that it is the heir of New Testament eschatological truth in a manner in which the Fathers studied were not.”
യുഗവാദിയായ റൈറിയുടെ (Ryrie) “സഭയുടെ ചരിത്രപരമായ വീക്ഷണം പ്രീ-മില്ലേന്നിയലിസം ആയിരുന്നു” എന്ന പ്രസ്താവനയാണ് അലൻ പാട്രിക് ബോയ്‌ഡ് പഠനവിധേയമാക്കിയത്.
ഈ പഠനം നടത്തിയത് ഒരു യുഗവാദിയാണ് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണം.
ആദിമ സഭയിലെ എല്ലാവരും പ്രീ-മില്ലേന്നിയലിസ്റ്റുകൾ ആയിരുന്നില്ല.
പ്രീ-മില്ലേന്നിയലിസ്റ്റുകൾ ആയിരുന്നവർ തന്നെ ഇന്നത്തെ യുഗവാദസിദ്ധാന്തം സ്വീകരിച്ചവർ ആയിരുന്നില്ല.
അവർ പ്രീ-ട്രിബുലേഷണലിസം പിന്തുടരുന്നവർ ആയിരുന്നില്ല.
അതുകൊണ്ടു, തങ്ങളുടെ വീക്ഷണമാണ് ആദിമ സഭ പിന്തുടർന്നിരുന്നത് എന്ന് ഒരു യുഗവാദിയായ പ്രീ-മില്ലേന്നിയലിസ്റ്റു പറയുന്നത് വിവേകമല്ല. അതിനുപകരം, തിരുവചനത്തിൽനിന്നും യുഗവാദം (Dispensationalism) സ്ഥാപിക്കുവാൻ പ്രയത്‌നിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു അദ്ദേഹം തന്റെ പഠനം അവസാനിപ്പിക്കുന്നു.
മധ്യകാലഘട്ടത്തിലും അതിനു ശേഷവും
മധ്യ നാളുകളിൽ (നാലാം നൂറ്റാണ്ടു മുതൽ) പ്രീ-മില്ലേന്നിയലിസം എന്ന വീക്ഷണം സഭകളിൽ പഠിപ്പിക്കപ്പെട്ടിട്ടേയില്ല എന്ന് വേണം മനസ്സിലാക്കുവാൻ.
പ്രീ-മില്ലേന്നിയലിസം വീണ്ടും തലപൊക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അന്നത്തെ പ്രീ-മില്ലേന്നിയലിസ്റ്റുകൾ പ്രീ-ട്രിബുലേഷണലിസം പിന്തുടരുന്നവർ ആയിരുന്നില്ല. ദൈവഭക്തന്മാരായ പ്രീ-മില്ലേന്നിയലിസ്റ്റുകൾ അതിനെ എതിർത്തിരുന്നു. ഒരു ഉദാഹരണമാണ് ചാൾസ് സ്പർജൻ (1834-1892).
“We have even heard it asserted that those who lived before the coming of Christ do not belong to the church of God! We never know what we shall hear next, and perhaps it is a mercy that these absurdities are revealed one at a time, in order that we may be able to endure their stupidity without dying of amazement” (Iain Murray, The Puritan Hope, pp. 258-260)
പഴയ നിയമ വിശുദ്ധന്മാർ സഭയിൽ ഉൾപ്പെടുന്നില്ല എന്ന പഠിപ്പിക്കലുകളെകുറിച്ചാണ് സ്പർജൻ ഇവിടെ അഭിപ്രായപ്പെട്ടത്.
ബുദ്ധിശൂന്യമായ, അബദ്ധമായ, യുക്തിഹീനമായ വീക്ഷണം എന്നാണ് യുഗവാദ സിദ്ധാന്തത്തെ കുറിച്ച് സ്പർജൻ പറഞ്ഞിരിക്കുന്നത്.
സ്പർജൻ മുകളിൽ പറഞ്ഞതനുസരിച്ചു പത്തൊമ്പതാം നൂറ്റാണ്ടിലാണ് പ്രീ-ട്രിബുലേഷണലിസവും യുഗവാദ സിദ്ധാന്തങ്ങളും പഠിപ്പിക്കപ്പെടുവാൻ തുടങ്ങിയത് എന്ന് വേണം മനസ്സിലാക്കുവാൻ.
സംഗ്രഹം
ദൈവവചനാടിസ്ഥാനം തീരെ ഇല്ലാത്തതും, അനുമാനങ്ങളുടെ മേൽ സ്ഥാപിക്കപ്പെട്ടതും, യെഹൂദാ കെട്ടുകഥകൾ കൊണ്ട് നിറഞ്ഞതും, ആദിമ സഭയിൽ പഠിപ്പിക്കപ്പെടാത്തതും, സമീപ കാലത്തു സഭയിലേക്കു നുഴഞ്ഞുകയറിയതുമായ ഒരു വിപരീതോപദേശമാണ് പ്രീട്രിബുലേഷണലിസം. അതിന്റെ അപകടങ്ങളെ കുറിച്ച് നാം മനസ്സിലാക്കുക തന്നെ വേണം. അന്ത്യകാലത്തു സഭയിലേക്കു നുഴഞ്ഞുകയറുന്ന തെറ്റായ ഉപദേശങ്ങളെകുറിച്ച് ദൈവവചനം വ്യക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
1 തിമൊഥെയൊസ് 1:3-7: 3”അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന് 4നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു. 5ആജ്ഞയുടെ ഉദ്ദേശ്യമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ. 6ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു 7ധർമ്മോപദേഷ്ടാക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.”
2 തിമൊഥെയൊസ് 4:2-5: 2”വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക. 3അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും 4സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. 5നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.”
തീത്തൊസ് 1:13,14: 13”ഈ സാക്ഷ്യം നേർ തന്നേ; അതു നിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും 14യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.”
Comments
Post a Comment