Posts

Showing posts from July, 2020

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

മത്തായി 13-ലെ ഉപമകൾ മത്തായി 13-ലെ ഉപമകൾ പറയുവാൻ ഇടയായ പൊതുവായ പശ്ചാത്തലം നമുക്ക് പരിശോധിക്കാം. ദൈവരാജ്യത്തിന്റെ വരവിനെ കുറിച്ച് യഹൂദന്മാർക്കു വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. മശിഹാ അവരെ രാഷ്ട്രീയമായി രക്ഷിക്കുമെന്നും അവർ കരുതി. യോഹന്നാനും ദൈവരാജ്യത്തിന്റെ വരവിനെ ദുഷ്ടന്മാരുടെ ന്യായവിധിയായി കണ്ടു. മത്തായി 3:10 : “ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.” ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കർത്താവു ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിച്ചു വന്നത്. യേശുവിനെ ദൈവത്തിന്റെ മശിഹയായി അംഗീകരിച്ച സ്നാപക യോഹന്നാന് പോലും യേശുക്രിസ്തുവിന്റെ പ്രസംഗത്തിൽ സംശയം വന്നു. യേശു ക്രിസ്തു ദൈവരാജ്യം സമീപിച്ചു എന്നും ദൈവരാജ്യം അവരുടെ മദ്ധ്യേ ഉണ്ട് എന്നും പറയുമ്പോൾ തന്നെ ദുഷ്ടന്മാർ ന്യായം വിധിക്കപ്പെടുന്നില്ല എന്ന വസ്തുത യോഹന്നാനെ സംശയാലുവാക്കി. യോഹന്നാനെ തടവിലാക്കി കാരാഗൃഹത്തിൽ അടച്ചപ്പോൾ അവന്റെ സംശയം വർധിച്ചു. കർത്താവിന്റെ രാജ്യം വന്നെങ്കിൽ അതിനെക്കുറിച്ച് പ്രസംഗിച്ചവൻ എന്തുകൊണ്ട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നു എന്നവൻ ചിന്തിച്ചു...

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 1)

ദൈവരാജ്യം - നിർവചനം ഒന്നാമതായി, ദൈവരാജ്യം ദൈവത്തിന്റെ വാഴ്ചയെയാണ് സൂചിപ്പിക്കുന്നത്. അവന്റെ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. സങ്കീർത്തനങ്ങൾ 103:19 : “യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” ഇവിടെ തന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത് തന്റെ വാഴ്ചയെ കുറിച്ചാണ്. വാഴുന്ന സ്ഥലത്തെ ഉദ്ദേശിച്ചല്ല വാഴ്ച എന്ന് പറഞ്ഞിരിക്കുന്നത്. രണ്ടാമതായി, ദൈവരാജ്യം എന്നത് ദൈവം വാഴുന്ന സ്ഥലത്തെയും സൂചിപ്പിക്കുന്നു. ദൈവം ആരുടെമേൽ വാഴുന്നുവോ, അവരെയും ദൈവരാജ്യം എന്ന് പറഞ്ഞിട്ടുണ്ട്. 1.        രക്ഷയുടെ മണ്ഡലം ദൈവത്തിന്റെ രാജ്യമാണ് ലൂക്കോസ് 18:24, 25 : “യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്ന് പറഞ്ഞു.” യോഹന്നാൻ 3:5 : “അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” 2.    ...

ഈ ലോകം, വരുവാനുള്ള ലോകം - വിഭജന രേഖ (the Great Events that separates this Age and the Age to Come - Dividing Line)

യേശു ക്രിസ്തുവിന്റെ അന്ത്യകാല സിദ്ധാന്തത്തിൽ ഈ ലോകം, വരുവാനുള്ള ലോകം  മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ രണ്ടു ലോകത്തെയും വേർതിരിക്കുന്നത് ദുഷ്ടന്മാരുടെ ന്യായവിധിയും നീതിമാന്മാരുടെ പുനരുത്ഥാനവുമാണ്. മത്തായി 13:37-43 : “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;   കൊയ്യുന്നവർ ദൂതന്മാർ കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയുകയും , അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും . ചെവിയുള്ളവൻ കേൾക്കട്ടെ.” രണ്ടു ലോകങ്ങളെയും വേർതിരിക്കുന്ന ദുഷ്ടന്മാരുടെ ന്യായവിധിയെകുറിച്ചു നമുക്കിനി പഠിക്കാം. മൂന്ന് വേദ ഭാഗങ്ങളാണ് ഇതിനായി ഉദ്ധരിക്കുവാൻ   ആഗ്രഹിക്കുന്നത്: a)        മത്തായി 25:31-46 b) ...