പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)
പ്രീ-ട്രിബുലേഷണൽ വാദം: സഭയെ ചേർക്കുവാൻ കർത്താവ് വരുന്നത് ഏതുനിമിഷവും ആകാമെന്നാണ് പ്രീ-ട്രിബുലേഷണലിസ്റ്റുകൾ പഠിപ്പിക്കുന്നത്. അതുകൊണ്ടു, പ്രവചിക്കപ്പെട്ട കഷ്ടം കർത്താവിന്റെ “ഏതുനിമിഷ-വരവിനു” ശേഷമേ ആകുവാൻ സാധിക്കുകയുള്ളു എന്നവർ വാദിക്കുന്നു. കർത്താവിന്റെ മടങ്ങിവരവ് “ഏതു നിമിഷവും” ആകാമെന്ന് പറയുന്നവർ ചൂണ്ടിക്കാണിക്കുന്നത് കർത്താവിന്റെ വരവ് "അടുത്തിരിക്കുന്നു", സമീപിച്ചു , അതിനു വേണ്ടി "കാത്തിരിക്കുക" എന്നീ പ്രയോഗങ്ങളാണ്.
മറുപടി:
കർത്താവിന്റെ മടങ്ങിവരവ് “ഏതു നിമിഷവും” ആകാമെന്ന് പുതിയ നിയമം പഠിപ്പിക്കുന്നില്ല
കാത്തിരിക്കുക (പ്രതീക്ഷിച്ചിരിക്കുക; expectancy) എന്ന പദം ഏതുനിമിഷവും കർത്താവ് വരാമെന്നു അർത്ഥമാക്കുന്നില്ല.
പ്രീ-ട്രിബുലേഷണലിസ്റ്റുകൾ ഏതു നിമിഷവും വരുകയില്ല എന്ന് വിശ്വസിക്കുന്ന സംഭവങ്ങളെ കാണിക്കുവാൻ "കാത്തിരിക്കുക" എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.
നാം തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായി കാത്തിരിക്കുന്നു (തീത്തോസ് 2:12)
കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (1 കൊരിന്ത്യർ 1:7)
യാക്കോബ് 5:7
നാം പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു (2 പത്രോസ് 3:13)
സമീപിച്ചു (അടുത്തിരിക്കുന്നു; nearness) എന്ന പദം ഏതുനിമിഷവും കർത്താവ് വരാമെന്നു അർത്ഥമാക്കുന്നില്ല.
ഉത്സവങ്ങൾ സമീപിച്ചു എന്ന് നാം ബൈബിളിൽ കാണുന്നുണ്ട് (യോഹന്നാൻ 2:13; 6:4; 7:2; 11:55). അതിന്റെ അർഥം ഉത്സവങ്ങൾ ഏതു നിമിഷവും ആരംഭിക്കും എന്നല്ല. ഉത്സവങ്ങൾ നടക്കാറുള്ളത് നിശ്ചിത ദിവസങ്ങളിലാണ്.
പ്രീ-ട്രിബുലേഷണലിസ്റ്റുകൾ ഏതു നിമിഷവും വരുകയില്ല എന്ന് വിശ്വസിക്കുന്ന സംഭവങ്ങളെ കാണിക്കുവാൻ "സമീപിച്ചു" എന്ന പദം ഉപയോഗിച്ചിട്ടുണ്ട് (ലൂക്കോസ് 21:28; 1 പത്രോസ് 4:7)
കാലം (season) അടുത്തിരിക്കുന്നു എന്നതിനും ഇതേ പദം ഉപയോഗിച്ചിട്ടുണ്ട് (മത്തായി 21:34; 24:32; മാർക്കോസ് 13:28; ലൂക്കോസ് 21:30).
കർത്താവ് വരുവാൻ താമസം ഉണ്ടാകുമെന്നു ദൈവവചനം പഠിപ്പിക്കുന്നു. “ഏതു-നിമിഷ വരവ്” എന്ന പ്രീ-ട്രിബുലേഷണൽ വാദത്തെ ഇത് തകർക്കുന്നു.
കർത്താവ് വരുവാൻ അനിശ്ചിതമായ താമസമുണ്ടായിരിക്കുമെന്നു ദൈവവചനം പറയുന്നു (മത്തായി 24:45-51; 25:5,19; ലൂക്കോസ് 18:7; 19:11-27)
കർത്താവ് വരുന്നതിനു മുമ്പായി സകല ജാതികളിലേക്കും സുവിശേഷമെത്തണം എന്ന് ദൈവവചനം പറയുന്നു (മത്തായി 24:14; 28:18-20; അപ്പൊ. പ്രവർത്തി. 1:8; 22:21; 23:11; 27:24)
പത്രോസ് വാർധക്യത്തിൽ മരിക്കുമെന്ന പ്രവചനം കർത്താവ് വരുവാൻ ചില സംവത്സരങ്ങളുടെ താമസം സൂചിപ്പിക്കുന്നു (യോഹന്നാൻ 21:18,19; 2 പത്രോസ് 1:13,14).
യെരൂശലേമിന്റെ നാശവും (AD 70) അവരെ ജാതികളിലേക്കു ബദ്ധരായി കൊണ്ടുപോകുന്നതും ജാതികളുടെ കാലം തികയുവോളം യെരൂശലേം ചവിട്ടപ്പെടുന്നതും ആദ്യം സംഭവിക്കേണ്ടതാണ് (ലൂക്കോസ് 21:23,24). പുതിയ നിയമ എഴുത്തുകൾ ഭൂരിഭാഗവും AD 70-നു മുമ്പ് എഴുതിയതാകകൊണ്ടു ആ എഴുത്തുകളിൽ കർത്താവിന്റെ വരവ് "ഏതു-നിമിഷവും" ആകാമെന്ന് വിശ്വാസികളെ പ്രബോധിപ്പിക്കുവാൻ സാധിക്കുകയില്ല.
ആദ്യമേ "വിശ്വാസത്യാഗവും അധർമ്മമൂർത്തിയുടെ വെളിപ്പെടും" സംഭവിക്കുമെന്നും അതുകഴിഞ്ഞേ “കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും” നടക്കുകയുള്ളൂ എന്നാണ് 2 തെസ്സലോനിക്യർ 2:1-3 വ്യക്തമായി പഠിപ്പിക്കുന്നത്
Comments
Post a Comment