വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?
Subject: Intermediate State, Personal Eschatology ഒരു വിശ്വാസി മരിക്കുമ്പോൾ ത ന്‍റെ ആത്മാവ് എവിടേക്കാണ് പോകുന്നത് ? രണ്ടു അഭിപ്രായങ്ങളാണ് വിശ്വാസികളുടെ മധ്യേയുള്ളതു: 1. ആത്മാവ് മരണാനന്തരം സ്വർഗത്തിലേക്ക് പോകുന്നു. 2. ആത്മാവ് മരണാനന്തരം പാതാളത്തിലേക്കു ( ഭൂമിയുടെ ഉള്ളിൽ ) പോകുന്നു. ലേഖനത്തി ന്‍റെ പ്രമേയം : വിശ്വാസിയുടെ ആത്മാവ് മരണാനന്തരം സ്വർഗത്തിലേക്ക് പോകുന്നു. വചന തെളിവുകൾ : 2 കൊരിന്ത്യർ 5:6-9 : “ ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു. 7 കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു. 8 ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു . 9 അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു. ” 2 Corinthians 5:6-8 : “So we are always of good courage. We know that while we are at home in the body we are away from the Lord , ...