ആയിരമാണ്ടു വാഴ്ച: ചരിത്രപരമായ പഠനം

 

ഉള്ളടക്കം

1.      യുഗവാദ (Dispensational) പ്രീമില്ലേന്നിയലിസം ആദിമസഭയിൽ

2.      ഹിസ്റ്റോറിക് (Historic) പ്രീമില്ലേന്നിയലിസം ആദിമസഭയിൽ

3.      അമില്ലേന്നിയലിസം ആദിമസഭയിൽ

 

 

ആദിമ സഭയിൽ അമില്ലേന്നിയലിസം എന്ന വീക്ഷണം പഠിപ്പിക്കപ്പെട്ടതായി കാണുന്നില്ല എന്നും അതുകൊണ്ടു അത് ചരിത്രാധിഷ്ഠിതമായി വചനവിരുദ്ധമാണ് എന്നും വില്യം ബണ്ടിംഗ് തന്‍റെ “അമില്ലേന്നിയലിസം” എന്ന പുസ്തകത്തിൽ പറയുകയുണ്ടായി. എന്നാൽ, അമില്ലേന്നിയലിസം എന്ന വീക്ഷണം ആദിമ സഭയിൽ പഠിപ്പിക്കപ്പെട്ടു എന്നതിന് ശക്തമായ ചില തെളിവുകൾ നൽകുവാൻ ആഗ്രഹിക്കുന്നു. അതിനു മുമ്പ് യുഗവാദ പ്രീമില്ലേന്നിയലിസം ആദിമ സഭയിൽ പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.


യുഗവാദ (Dispensational) പ്രീമില്ലേന്നിയലിസം ആദിമസഭയിൽ

ഐറേനിയസ് (Irenaeus), ടെർത്തുല്യൻ (Tertullian), ജസ്റ്റിൻ മാർട്ടിയർ (Justin Martyr) എന്നിവർ പ്രീമില്ലേന്നിയലിസം പിന്തുടരുന്നവരായിരുന്നു എന്ന് എല്ലാവരും പൊതുവെ അംഗീകരിക്കുന്നുണ്ട്. എന്നാൽ അവർ യുഗവാദികളായിരുന്നില്ല. സഭ ദൈവത്തിന്‍റെ ഇസ്രായേലാണെന്നു പഠിപ്പിക്കുന്നവരായിരുന്നു അവർ. ഒരു ഉദാഹരണമാണ് ജസ്റ്റിൻ മാർട്ടിയർ എന്ന ദൈവദാസന്‍റെ വാക്കുകൾ.

·        കർത്താവായ യേശുക്രിസ്തുവിനോട് വിശ്വാസത്താൽ ചേർക്കപ്പെട്ടവർ യഥാർത്ഥ ഇസ്രായേൽ ആണെന്ന് ജസ്റ്റിൻ മാർട്ടിയർ വിശ്വസിച്ചിരുന്നു.

“For the true spiritual Israel, and descendants of Judah, Jacob, Isaac, and Abraham (who in uncircumcision was approved of and blessed by God on account of his faith, and called the father of many nations), are we who have been led to God through this crucified Christ, as shall be demonstrated while we proceed.” (Justin Martyr’s Dialog with Trypho the jew, ch. XI)

അലൻ പാട്രിക് ബോയ്‌ഡ്‌ എന്ന യുഗവാദി തന്‍റെ ദൈവശാസ്ത്ര പഠനത്തോടുള്ള ബന്ധത്തിൽ തയ്യാറാക്കിയ ഒരു തീസിസും ഇത് ഉറപ്പിക്കുന്നു (Thesis done by Alan Patrick Boyd (1977): A Dispensational Premillennial Analysis of the Eschatology of the Post-Apostolic Fathers (until the Death of Justin Martyr), a Th.M. thesis for Dallas Theological Seminary). അദ്ദേഹത്തിന്‍റെ പഠനത്തിന്‍റെ സംഗ്രഹം രേഖപ്പെടുത്തുന്നു:

“It is the conclusion of this thesis that Dr. Ryrie’s statement ["Premillennialism is the historic faith of the Church"] is historically invalid within the chronological framework of this thesis. The reasons for this conclusion are as follows: 1). the writers/writings surveyed did not generally adopt a consistently applied literal interpretation; 2). they did not generally distinguish between the Church and Israel; 3). there is no evidence that they generally held to a dispensational view of revealed history; 4). although Papias and Justin Martyr did believe in a Millennial kingdom, the 1,000 years is the only basic similarity with the modern system [dispensational premillennium] (in fact, they and dispensational premillennialism radically differ on the basis for the Millennium);………….Indeed, this thesis would conclude that the eschatological beliefs of the period studied would be generally inimical to those of the modern system (perhaps, seminal amillennialism, and not nascent dispensational premillennialism ought to be seen in the eschatology of the period)………. it would seem wise for the modem system to abandon the claim that it is the historical faith of the Church (for at least the period considered), and instead devote its efforts to establishing that it is the heir of New Testament eschatological truth in a manner in which the Fathers studied were not.”

§  യുഗവാദിയായ റൈറിയുടെ (Ryrie) “സഭയുടെ ചരിത്രപരമായ വീക്ഷണം പ്രീമില്ലേന്നിയലിസം ആയിരുന്നു” എന്ന പ്രസ്താവനയാണ് അലൻ പാട്രിക് ബോയ്‌ഡ്‌ പഠനവിധേയമാക്കിയത്.

§  ഈ പഠനം നടത്തിയ ബോയ്‌ഡ്‌ ഒരു യുഗവാദിയാണ് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണം.

§  ആദിമ സഭയിലെ എല്ലാവരും പ്രീമില്ലേന്നിയലിസ്റ്റുകൾ ആയിരുന്നില്ല എന്നും,

§  പ്രീമില്ലേന്നിയലിസ്റ്റുകൾ ആയിരുന്നവർ തന്നെ ഇന്നത്തെ യുഗവാദസിദ്ധാന്തം സ്വീകരിച്ചവർ ആയിരുന്നില്ല എന്നും അദ്ദേഹം സ്ഥാപിക്കുന്നു.

§  അതുകൊണ്ടു, തങ്ങളുടെ വീക്ഷണമാണ് ആദിമ സഭ പിന്തുടർന്നിരുന്നത് എന്ന് ഒരു യുഗവാദിയായ  പ്രീമില്ലേന്നിയലിസ്റ്റു  പറയുന്നത് വിവേകമല്ല. അതിനുപകരം, തിരുവചനത്തിൽനിന്നും യുഗവാദം (Dispensationalism) സ്ഥാപിക്കുവാൻ പ്രയത്‌നിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞു അദ്ദേഹം തന്‍റെ പഠനം അവസാനിപ്പിക്കുന്നു.

സഹോ. വില്യം ബണ്ടിംഗ്-ന്‍റെ വാദം അനുസരിച്ചു യുഗവാദപരമായ പഠിപ്പിക്കലുകൾ വചനവിരുദ്ധമാണ് എന്നത് ചരിത്രാധിഷ്ഠിതമായി തെളിയുകയാണ്.


ഹിസ്റ്റോറിക് (Historic) പ്രീമില്ലേന്നിയലിസം ആദിമസഭയിൽ

1.     ഐറേനിയസ് (Irenaeus):

മരിച്ചുപോയ വിശ്വാസികളുടെ ആത്മാക്കൾ അവരുടെ പുനരുത്ഥാനംവരെ പാതാളത്തിലായിരിക്കും (Subterranean Hades) എന്നാണ് ഐറേനിയസ് (Irenaeus) വിശ്വസിച്ചിരുന്നത്. ക്രിസ്തു മരിച്ചു കഴിഞ്ഞു അവൻ ഉയിർത്തെഴുന്നേൽക്കുന്നതുവരെ മൂന്നു ദിവസം അവന്‍റെ ആത്മാവ് പാതാളത്തിലായിരുന്നു (Subterranean Hades) എന്നു ഐറേനിയസ് വാദിക്കുന്നു (Against Heresies, Volume V, Chap. XXXI (chapter 31)). ഒരു ശിഷ്യനും തന്‍റെ ഗുരുവിന് മീതെയല്ല എന്ന പ്രമാണം അനുസരിച്ചു ക്രിസ്തുവിൽ മരിക്കുന്ന എല്ലാവരുടെയും ആത്മാക്കൾ അവരുടെ പുനരുത്ഥാനംവരെ പാതാളത്തിലായിരിക്കും (Hades) എന്നാണ് ഐറേനിയസ്  വിശ്വസിച്ചിരുന്നത് (Against Heresies, Vol. V, Chap. XXXI.2. (chapter 31.2)).

മരിച്ചുകഴിഞ്ഞുള്ള വിശുദ്ധന്മാരുടെ ആത്മാക്കളുടെ വാസം പാതാളത്തിലാണ് എന്ന ഉപദേശത്തിന്‍റെ ബലത്തിലാണ് ഐറേനിയസ്ന്‍റെ പ്രീമില്ലേന്നിയലിസം സ്ഥാപിച്ചത് (Against Heresies, Vol. V, Chap. XXXII.1 (chapter 32.1)).  മരിച്ചു പോയ വിശുദ്ധന്മാർ ക്രിസ്തുവിനോട് സദൃശ്യരാകുന്നത് ക്രമേണയാണെന്നു ഐറേനിയസ് വിശ്വസിച്ചിരുന്നു. ആ ക്രമം എന്താണെന്ന് ഐറേനിയസ് വിവരിക്കുന്നുമുണ്ട്. ആദ്യം, പാതാളത്തിൽനിന്നു ഉയിർത്തെഴുന്നേൽപ്പിലൂടെ ഭൂമിയിൽ അവർ വസിക്കും. അതിനു ശേഷം, അതായത്, ആയിരമാണ്ടു കഴിഞ്ഞു മാത്രമേ അവർ ദിവ്യ സ്വഭാവത്തോടു പൂർണ്ണമായി അനുരൂപരാവുകയുള്ളു. അതുകൊണ്ടു, മരിച്ചുകഴിഞ്ഞുള്ള അവസ്ഥയും, ആയിരമാണ്ടു വാഴ്ചയും തമ്മിൽ ഐറേനിയസിന്‍റെ കാഴ്ചപ്പാടിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്.

ആദിമ കാലത്തു, പ്രീമില്ലേന്നിയലിസം പിന്തുടർന്ന ഓരോ വ്യക്തിയെ എടുത്താലും (Irenaeus, Tertullian, Justin Martyr, Lactantius, Victorinus),     അവർ വിശ്വസിച്ചിരുന്നത് മരിച്ചു പോയ വിശ്വാസികളുടെ ആത്മാക്കൾ പുനരുത്ഥാനം വരെ ക്രിസ്തുവിന്‍റെ അടുക്കൽ പോകുന്നില്ല എന്നായിരുന്നു.

മരിച്ചുപോയ വിശ്വാസികളുടെ ആത്മാക്കൾ പുനരുത്ഥാനത്തിനു മുമ്പേ സ്വർഗ്ഗത്തിലേക്ക് പോകുമെന്നായിരുന്നു ഐറേനിയസ്-ന്‍റെ ആദ്യകാല വീക്ഷണം (Against Heresies: Vol. III, chapter 16.4, Vol. IV chapter 33.9, Vol. IV chapter 31.3). പിന്നീട് അദ്ദേഹത്തിന്‍റെ വീക്ഷണം മാറി എന്നുവേണം മനസ്സിലാക്കുവാൻ. മരണാനന്തര ജീവിതത്തെക്കുറിച്ചും, ആയിരമാണ്ടു വാഴ്ചയെ കുറിച്ചുമുള്ള ഐറേനിയസിന്‍റെ വീക്ഷണത്തിൽ ഒരു മാറ്റമുണ്ടായി എന്നതിന്‍റെ ഒരു സൂചനയുമാണിത്.

2.     ജസ്റ്റിൻ മാർട്ടിയർ (Justin Martyr)

ജസ്റ്റിൻ മാർട്ടിയർ എന്ന ദൈവദാസൻ പറഞ്ഞ ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം:

“I am not so miserable a fellow, Trypho, as to say one thing and think another. I admitted to you formerly that I and many others are of this opinion, and [believe] that such will take place, as you assuredly are aware; but, on the other hand, I signified to you that many who belong to the pure and pious faith, and are true Christians, think otherwise”(chapter 80, Dialog with Trypho, the Jew)

§  യെരൂശലേം വീണ്ടും പണിയുമെന്നാണോ താങ്കൾ വിശ്വസിക്കുന്നത് എന്ന ചോദ്യത്തിന് ജസ്റ്റിൻ മാർട്ടിയർ-ന്‍റെ മറുപടിയാണ് നാം കണ്ടത്.

§  ഞാൻ അങ്ങനെ വിശ്വസിക്കുന്നു എന്നും എന്നാൽ ദൈവഭക്തന്മാരായ മറ്റു ചിലർ അങ്ങനെ വിശ്വസിക്കുന്നില്ല എന്നുമാണ് ജസ്റ്റിൻ മാർട്ടിയർ പറഞ്ഞത്.

§  എന്നാൽ, അതേ അധ്യായത്തിൽ യെരൂശലേമിന്‍റെ യഥാസ്ഥാനവും പ്രീമില്ലേന്നിയലിസവും തമ്മിലുള്ള ബന്ധം ജസ്റ്റിൻ മാർട്ടിയർ പറയുന്നുമുണ്ട്.

§  ജസ്റ്റിൻ മാർട്ടിയർന്‍റെ കാലഘട്ടത്തിൽ, ഭൂമിയിൽ യെരൂശലേം തലസ്ഥാനമാക്കി കർത്താവിന്‍റെ ആയിരമാണ്ടു വാഴ്ച ഉണ്ടാകും എന്ന് നിഷേധിക്കുന്നവർ ഉണ്ടായിരുന്നു. അവരെ നമുക്ക് അമില്ലേന്നിയലിസ്റ്റുകൾ എന്ന് വിളിക്കാം.

3.      ടെർത്തുല്യൻ (Tertullian)

വിശ്വാസികൾ മരിച്ചാലുടൻ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുമെന്നു ടെർത്തുല്യനും വിശ്വസിച്ചിരുന്നില്ല. സ്വർഗ്ഗീയ പറുദീസയെ ടെർത്തുല്യൻ സ്വർഗ്ഗരാജ്യം എന്നാണ് വിശേഷിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുകയെന്നാൽ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുകയെന്നാണ് അർത്ഥമെന്നു ടെർത്തുല്യൻ വിശ്വസിച്ചിരുന്നു. എന്നാൽ, അതിലേക്കു എല്ലാ വിശ്വാസികളും, അവരുടെ മരണ സമയത്തു, പ്രവേശിക്കുകയില്ല എന്ന് ടെർത്തുല്യൻ പഠിപ്പിച്ചു.

“…..To no one is heaven opened…….When the world, indeed, shall pass away, then the kingdom of heaven shall be opened” [De Anima (A Treatise on the soul) 55, read the full chapter]

എന്നാൽ, രക്തസാക്ഷികളുടെ ആത്മാക്കൾ മാത്രം പുനരുത്ഥാനത്തിനു മുമ്പ് സ്വർഗ്ഗത്തിലേക്ക് പോകുമെന്ന് ടെർത്തുല്യൻ വിശ്വസിച്ചിരുന്നു. 


അമില്ലേന്നിയലിസം ആദിമസഭയിൽ

1. പോളികാർപ് (Polycarp of Smyrna)

പോളികാർപ് ഫിലിപ്പിയർക്കു എഴുതിയ ലേഖനത്തിൽ തന്‍റെ വിശ്വാസം എന്താണ് എന്ന് രേഖപ്പെടുത്തുന്നുണ്ട്.

“[This do] in the assurance that all these have not run in vain, but in faith and righteousness, and that they are [now] in their due place in the presence of the Lord, with whom also they suffered” (The Epistle of Polycarp to Philippians, chapter 9 verse 2)

കർത്താവിനുവേണ്ടി കഷ്ടമനുഭവിക്കുന്നവർ എല്ലാവരും വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ വസിക്കുമെന്നു പോളികാർപ് വിശ്വസിച്ചിരുന്നു എന്നത് വ്യക്തമാണ്. പൗലോസ് ഫിലിപ്പിയർക്കു എഴുതിയ ലേഖനത്തിലും ഇതേ കാര്യം പറയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ് (ഫിലിപ്പിയർ 1:23).

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്,  പോളികാർപ്പിനും അവന്‍റെ ശിഷ്യനായ ഐറേനിയസിനും മരണാനന്തര ജീവിതത്തെക്കുറിച്ച് രണ്ടു അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു, ഐറേനിയസ് വിശ്വസിച്ചിരുന്നത് എല്ലാം പോളികാർപ്പും വിശ്വസിച്ചിരുന്നു എന്ന് പറയുന്നത് മൗഢ്യമാണ്. വിശ്വാസികളുടെ മരണാനന്തര ജീവിതത്തെ ആയിരമാണ്ടു വാഴ്ചയുമായി ഐറേനിയസ്  ബന്ധിപ്പിച്ചു എന്ന് നാം നേരത്തെ കണ്ടുവല്ലോ. ആ സ്ഥിതിക്ക്, ആയിരമാണ്ടു വാഴ്ച സംബന്ധിച്ച് പോളികാർപ്പിന്‍റെ വീക്ഷണം പ്രീമില്ലേന്നിയലിസം ആയിരുന്നില്ല എന്നതിന്‍റെ ശക്തമായ സൂചനയുമാണിത്.

ഐറേനിയസ് തന്‍റെ വിശ്വാസജീവിതത്തിന്‍റെ ആദ്യനാളുകളിൽ മരണാനന്തര ജീവിതത്തെക്കുറിച്ചു പോളികാർപ്പിന്‍റെ വീക്ഷണം പിൻപറ്റിയിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്നും വ്യത്യസ്തമായ വീക്ഷണത്തിലേക്കു വഴുതിപ്പോയി എന്നുവേണം മനസ്സിലാക്കുവാൻ. 

2. ബർണബാസ് (Barnabas)

ബർണബാസ്‌ ഏതു വീക്ഷണം പിന്തുടർന്നിരുന്നു എന്നത് ഒരു തർക്കവിഷയമാണ്. യുഗവാദ പ്രീമില്ലേന്നിയലിസ്റ്റായ Alan Patrick Boyd തന്‍റെ പഠനത്തിൽ പറഞ്ഞിരിക്കുന്നത് ബർണബാസ്‌ ഒരു പ്രീമില്ലേന്നിയലിസ്റ്റു ആയിരുന്നില്ല എന്നാണു (refer Appendix II of Alan Patrick Boyd’s (1977): A Dispensational Premillennial Analysis of the Eschatology of the Post-Apostolic Fathers).

3. ജസ്റ്റിൻ മാർട്ടിയർ (Justin Martyr): തന്റെ വാർധക്യത്തിൽ ‌

ജസ്റ്റിൻ മാർട്ടിയർ തന്‍റെ യൗവ്വനകാലത്തു വിശ്വാസികളുടെ ആത്മാക്കൾ മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിലേക്ക് പോകുമെന്ന സത്യം നിഷേധിച്ചിരുന്നു എന്ന് നാം കണ്ടുവല്ലോ. എന്നാൽ തന്‍റെ വാർധക്യകാലത്തു തന്‍റെ നിലപാട് മാറി എന്നുവേണം മനസ്സിലാക്കുവാൻ. റസ്റ്റിക്കസ് എന്ന സഹോദരനുമായി താൻ നടത്തിയ സംഭാഷണം Martyrdom of Justin-ൽ രേഖപ്പെടുത്തിയിരിക്കുന്നു.

“If your are scourged and beheaded, do you believe that you will ascend to heaven?”

“I have confidence from my perseverance,” said Justin, “if I endure. Indeed, I know that for those who lead a just life there awaits the divine gift even to the consummation.”

The perfect Rusticus said: “You think, then, that you will ascend

“I do not think,” said Justin, “but I am fully convinced of it” (Martyrdom of Justin 5)

§  മരിച്ചുകഴിഞ്ഞാൽ ക്രിസ്തുവിന്‍റെ അടുക്കലേക്കു തന്‍റെ ആത്മാവ് പോകുമെന്ന് ജസ്റ്റിൻ മാർട്ടിയർ-ന് മരണ സമയത്തു ഉറപ്പുണ്ടായിരുന്നു.

§  ടെർത്തുല്യന്‍റെ ഭാഷ കടമെടുക്കുകയാണെങ്കിൽ, മരണ സമയത്തു താൻ സ്വർഗ്ഗരാജ്യത്തിലേക്കു പ്രവേശിക്കുമെന്നു ജസ്റ്റിൻ മാർട്ടിയർ വിശ്വസിച്ചിരുന്നു.

4. യൂദായുടെ പൗത്രന്മാരുടെ ഏറ്റുപറച്ചിൽ (Confession of Jude’s Grandsons)

യേശുക്രിസ്തുവിന്‍റെ സഹോദരനായ യൂദായുടെ പൗത്രന്മാരായ സോക്കറും (Zoker) യാക്കോബും (James) ചക്രവർത്തിക്ക് മുമ്പിൽ പറഞ്ഞ ചില കാര്യങ്ങൾ യൂസേബിയസിന്‍റെ ചരിത്ര പുസ്തകത്തിൽ നമുക്ക് കാണുവാൻ കഴിയും (Eusebius HE III.20, Hegesippus’s brief account).

“they were asked concerning the Christ and his kingdom, its nature, origin, and the time of appearance, and explained that it was neither of the world nor earthly, but heavenly and angelic, and it would be at the end of the world, when he would come in glory to judge the living and the dead and to reward every man according to his deeds” (Eusebius, HE III.20.4)

§  ദൈവത്തിന്‍റെ രാജ്യം ലൗകികമല്ലെന്നും അത് സ്വർഗ്ഗീയമാണെന്നും, ലോകാവസാനത്തിൽ എല്ലാ മനുഷ്യരെയും ന്യായംവിധിക്കുവാൻ കർത്താവ് വരുമ്പോൾ ദൈവരാജ്യം പ്രത്യക്ഷമാകുമെന്നും അവർ വിശ്വസിച്ചു.

 

ചരിത്രപരമായ വസ്തുതകൾ കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർ Charles E. Hill എഴുതിയ Regnum Caelorum, Patterns of Millennial Tought in Early Christianity എന്ന പുസ്തകം വായിക്കേണം എന്ന് അഭ്യർത്ഥിക്കുന്നു. ക്ലമൻറ് (Author of 2 Clement), ഹെർമാസ് (Hermas), ഹിപ്പോലൈറ്റസ് (Hippolytus), സിപ്രിയൻ (Cyprian) എന്നിവർ പ്രീമില്ലേന്നിയലിസം നിഷേധിക്കുന്നവർ ആയിരുന്നു എന്ന് എഴുത്തുകാരൻ വ്യക്തമാക്കുന്നുണ്ട്.

ആദിമ സഭയിലെ വിശ്വാസികളുടെ പട്ടിക: മില്ലേന്നിയൽ വീക്ഷണം

സഭാ പിതാക്കന്മാർ

ഉറപ്പായും പ്രീമില്ലേന്നിയലിസ്റ്റ്

ഉറപ്പായും പ്രീമില്ലേന്നിയലിസ്റ്റല്ല

മതിയായ തെളിവുകളില്ല

Barnabas

 

 

ü  (probably Amillennial)

Ignatius

 

 

ü   

Polycarp

 

 

ü  (probably Amillennial)

Papias

ü   

 

 

Irenaeus

ü   

 

 

Tertullian

ü   

 

 

Justin Martyr

ü   

 

 

Lactantius

ü   

 

 

Hermas

 

ü   

 

Clement

 

ü   

 

Hippolytus

 

ü   

 

Cyprian

 

ü   

 

 

അതുകൊണ്ടു, ആദിമസഭയിൽ അമില്ലേന്നിയലിസം പിന്തുടർന്നവർ ഉണ്ടായിരുന്നില്ല എന്ന വില്യം ബണ്ടിംഗ്-ന്‍റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. നമുക്ക് ലഭിച്ച പരിമിതമായ തെളിവുകളിൽ നിന്നും പ്രീമില്ലേന്നിയൽ സിദ്ധാന്തം അല്ലാത്ത മറ്റു വ്യത്യസ്ത ആശയങ്ങൾ ആദിമസഭയിൽ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാൻ.

 


ഗ്രന്ഥസൂചി:

1.     Alan Patrick Boyd, A Dispensational Premillennial Analysis of the Eschatology of the Post-Apostolic Fathers (until the Death of Justin Martyr), 1977. (A Th.M. thesis for Dallas Theological Seminary)

2.     Charles C. Ryrie, The Basis of Premillennial Faith

3.     Charles E. Hill, Regnum Caelorum, Patterns of Millennial Thought in Early Christianity, 2nd Ed., 2001, Wm. B.  Eerdmans Publishing Co.

4.     Paul L. Maier, Eusebius: The Church History, 2007, Kregel Publications.

5.     Philip Schaff, The Apostolic Fathers with Justin Martyr and Irenaeus

-        Irenaeus, Against Heresies

-        Justin Martyr, Dialog with Trypho, the Jew

-        Polycarp, The Epistle of Polycarp to Philippians

6.     Philip Schaff, Latin Christianity: It’s Founder, Tertullian

-        Tertullian, De Anima (A Treatise on the soul)

 

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും