ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 1)
ദൈവരാജ്യം - നിർവചനം
ഒന്നാമതായി, ദൈവരാജ്യം ദൈവത്തിന്റെ വാഴ്ചയെയാണ് സൂചിപ്പിക്കുന്നത്.
അവന്റെ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.
സങ്കീർത്തനങ്ങൾ
103:19: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.”
ഇവിടെ തന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്
തന്റെ വാഴ്ചയെ കുറിച്ചാണ്. വാഴുന്ന സ്ഥലത്തെ ഉദ്ദേശിച്ചല്ല വാഴ്ച എന്ന് പറഞ്ഞിരിക്കുന്നത്.
രണ്ടാമതായി, ദൈവരാജ്യം എന്നത് ദൈവം വാഴുന്ന സ്ഥലത്തെയും
സൂചിപ്പിക്കുന്നു. ദൈവം ആരുടെമേൽ വാഴുന്നുവോ, അവരെയും ദൈവരാജ്യം എന്ന് പറഞ്ഞിട്ടുണ്ട്.
1.
രക്ഷയുടെ മണ്ഡലം ദൈവത്തിന്റെ രാജ്യമാണ്
ലൂക്കോസ്
18:24, 25: “യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ
കടക്കുന്നത് എത്ര പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം
എന്ന് പറഞ്ഞു.”
യോഹന്നാൻ
3:5:
“അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല
എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.”
2.
ലോകത്തെ ദൈവരാജ്യം എന്ന് പറഞ്ഞിട്ടുണ്ട്
മത്തായി
13:38-42: “വയൽ ലോകം; നല്ല
വിത്ത് രാജ്യത്തിൻറെ പുത്രന്മാർ; കല ദുഷ്ടന്റെ പുത്രന്മാർ; അത് വിതച്ച ശത്രു പിശാച്;
കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ
സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽ നിന്നു എല്ലാ ഇടർച്ചകളെയും അധർമം പ്രവർത്തിക്കുന്നവരെയും
കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.”
അവിശ്വാസികളും ലോകമാകുന്ന ദൈവരാജ്യത്തിൽ ലോകാവസാനം വരെ
ഉണ്ടാകും എന്ന് സൂചിപ്പിക്കുന്നു.
3.
പ്രപഞ്ചം മുഴുവനും ദൈവത്തിന്റെ വാഴ്ചയുടെ മണ്ഡലമാണ്.
സങ്കീർത്തനങ്ങൾ
103:19: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.”
ഇവിടെ സകലം എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ദൈവത്താൽ ഭരിക്കപ്പെടുന്ന
പ്രപഞ്ചത്തെയാണ്. ദൈവത്താൽ ഭരിക്കപ്പെടുന്ന സകല സൃഷ്ടിയെയും ഉദ്ദേശിച്ചാണ്.
4.
പഴയ നിയമ ഇസ്രായേൽ ദൈവത്തിന്റെ വാഴ്ചയുടെ മണ്ഡലമായിരുന്നു.
യെശയാവു 5:7: "സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം ഇസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു;...."
ദൈവത്തിന്റെ
രാജ്യം എന്ന് പറഞ്ഞാൽ അവന്റെ വാഴ്ചയാണ്, അവന്റെ അധികാരമാണ്. എന്നാൽ, അവൻ വാഴുന്ന മണ്ഡലത്തെയും
അവന്റെ രാജ്യമായി പറഞ്ഞിട്ടുണ്ട്. യഹോവ തന്റെ അധികാരത്തെ (വാഴ്ചയെ) വ്യത്യസ്ത മണ്ഡലങ്ങളിൽ
അനുഷ്ഠിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
ദൈവരാജ്യത്തിന്റെ സ്വഭാവങ്ങൾ
1.
ദൈവത്തിന്റെ വാഴ്ച സൃഷ്ടിയുടെ ആരംഭം മുതലേ
നിലവിൽ ഉണ്ട്.
സങ്കീർത്തനങ്ങൾ
103:19: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.”
ദാനിയേൽ
4:34, 35: “ആ കാലം കഴിഞ്ഞിട്ട് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്കു
കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും
ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ
ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം
തലമുറതലമുറയായുള്ളതുമല്ലോ. അവൻ സർവഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗീയ സൈന്യത്തോടും
ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു
എന്ന് അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല.”
ഡാനിയേൽ
6:26:
“എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു
ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും
അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.”
സൃഷ്ടിതാവെന്ന നിലയിൽ അവന്റെ സകല സൃഷ്ടിയുടെ മേലും ദൈവം സർവാധികാരിയാണ്. ആ സർവാധികാരം നിലനിർത്തുവാൻ അവൻ സർവ്വശക്തനുമാണ്.
2.
ദൈവത്തിന്റെ രാജ്യം ക്രിസ്തുവിന്റെ ഒന്നാം
വരവിൽ നിലവിൽ വന്നു.
a) പിശാചിന്റെ
പരാജയം ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തെ കാണിക്കുന്നു
മത്തായി 12:28: “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.”
b) ദൈവരാജ്യത്തെ
സുവിശേഷിക്കുന്നതു ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തെ കാണിക്കുന്നു
ലൂക്കോസ് 16:16: “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.”
c) ദൈവരാജ്യത്തിൽ
പ്രവേശിക്കുന്നത് ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തെ കാണിക്കുന്നു
മത്തായി 23:13: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല......”
d) രാജാവിന്റെ
സാന്നിധ്യം ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തെ കാണിക്കുന്നു
മത്തായി 21:4, 5: “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.”
e) രാജാവിന്റെ
സിംഹാസനാരോഹണം ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തെ കാണിക്കുന്നു
പ്രവർത്തികൾ 2:30-36:
“എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ
അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം
ചെയ്തു ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം
ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു
പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു: അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു
എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ
അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം
ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു
എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.ആകയാൽ നിങ്ങൾ ക്രൂശിച്ച
ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു
എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
സ്വർഗാരോഹണം ചെയ്ത ക്രിസ്തു ഇന്ന് പിതാവിന്റെ വലത്തുഭാഗത്തു സിംഹാസനസ്ഥനാണ് എന്നുള്ളത് വളരെ വ്യക്തമായ കാര്യമല്ലേ.
f) രാജ്യത്തിൻറെ യഥാസ്ഥാനം ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യത്തെ
കാണിക്കുന്നു
പ്രവർത്തികൾ 15:14-18: “സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും; മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.”
യാക്കോബ് പറയുന്നത് ജാതികൾ യഹോവയിങ്കലേക്കു തിരിയുന്നത് ചൂണ്ടിക്കാണിക്കുന്നത് ദാവീദിന്റെ വീണുപോയ കൂടാരത്തെ പണിയും എന്ന പ്രവചനഭാഗത്തിന്റെ നിവൃത്തി എന്നാണ്. പണിയപ്പെടുന്ന ദാവീദിന്റെ കൂടാരത്തിലേക്കാണ് ജാതികൾ ഇന്ന് കടന്നുവന്നുകൊണ്ടിരിക്കുന്നതു. നാം ഇന്ന് ദാവീദിന്റെ കുടാരത്തിലാണ്. നാം ഇന്ന് ദൈവരാജ്യത്തിന്റെ അംഗങ്ങളാണ്.
3.
ദൈവത്തിന്റെ രാജ്യം ഈ ലോകചരിത്രത്തിന്റെ
അവസാനത്തിൽ വെളിപ്പെടുന്നതാണ്.
പാപത്തിന്റെയും ദുഷ്ടശക്തികളുടെയും സാന്നിദ്ധ്യം
"നിന്റെ രാജ്യം വരണമേ" (മത്തായി 6:10) എന്ന വിശുദ്ധന്മാരുടെ പ്രാർത്ഥന
അർത്ഥവത്താക്കുന്നു.
"നിന്റെ ഇഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിലും ആകേണമേ" എന്ന് നാം ഇന്നും പ്രാർത്ഥിക്കാറുണ്ടല്ലോ.
സെഖര്യാ. 14:9: യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
സൃഷ്ടിയോടുള്ള
ബന്ധത്തിൽ ദൈവത്തിന്റെ രാജ്യം ലോക സൃഷ്ടി മുതലേ നിലവിൽ ഉണ്ട്. വീണ്ടെടുപ്പിനോടുള്ള
(പുതിയ സൃഷ്ടി) ബന്ധത്തിൽ ദൈവരാജ്യം ക്രിസ്തുവിന്റെ ഒന്നാം വരവിൽ നിലവിൽ വന്നു. വീണ്ടെടുപ്പിന്റെ
പൂർത്തീകരണത്തോടുള്ള ബന്ധത്തിൽ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ ദൈവരാജ്യം വെളിപ്പെടും.
ദൈവാരാജ്യത്തെ കുറിച്ച് തെറ്റായ
ഉപദേശങ്ങൾ
1.
ദൈവാരാജ്യവും സ്വർഗരാജ്യവും വ്യത്യസ്തമാണ്
എന്ന ഉപദേശം.
മത്തായി 4:17:
“അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു
പ്രസംഗിച്ചു തുടങ്ങി.”
മാർക്കോസ് 1:15:
“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ”
എന്നു പറഞ്ഞു.”
മത്തായി 8:11:
“കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ
വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.”
ലൂക്കോസ് 13:29: “കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിലിരിക്കും.”
ദൈവാരാജ്യത്തെയും സ്വർഗ്ഗരാജ്യത്തെയും പരസ്പരം മാറ്റി സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നത് ദൈവരാജ്യവും സ്വർഗരാജ്യവും ഒന്നാണെന്ന് ഉറപ്പിക്കുന്നു.
2. ദൈവരാജ്യം ഭാവിയിൽ വരുവാനുള്ളതു മാത്രമാണ് എന്ന ഉപദേശം.
ക്രിസ്തുവിന്റെ ഒന്നാം വരവിൽ ദൈവരാജ്യം നിലവിൽ വന്നു എന്ന് നാം കണ്ടുവല്ലോ.
3. ദൈവരാജ്യം
അതിന്റെ എല്ലാ അർത്ഥത്തിലും വന്നു കഴിഞ്ഞു എന്ന ഉപദേശം.
ദൈവരാജ്യം
(ദൈവത്തിന്റെ വാഴ്ച) അതിന്റെ എല്ലാ മഹത്വത്തിൽ ഈ ലോകത്തിന്റെ അവസാനത്തിൽ വരും എന്ന്
നാം ഗ്രഹിച്ചല്ലോ. നാം രക്ഷിക്കപ്പെട്ടു നാം ഭാവിയിൽ രക്ഷിക്കപ്പെടും എന്ന് ബൈബിൾ
പറയുന്നു. നമ്മുടെ ആത്മാവ് രക്ഷിക്കപ്പെട്ടു. നമ്മുടെ ശരീരം കർത്താവിന്റെ രണ്ടാം വരവിൽ
രക്ഷിക്കപ്പെടും. നമ്മുടെ ആത്മാവ് ദൈവരാജ്യത്തിൽ പ്രവേശിച്ചു. എന്നാൽ നമ്മുടെ ദ്രവത്വമുള്ള
ശരീരം ദൈവരാജ്യം അവകാശമാക്കിയിട്ടില്ല. അദ്രവത്വമുള്ള ശരീരം നമുക്ക് ലഭിക്കുമ്പോഴേ
നമ്മുടെ ശരീരം ദൈവരാജ്യത്തിൽ പ്രവേശിക്കുകയുള്ളു. അതുപോലെ ദൈവത്തിന്റെ വാഴ്ച ക്രിസ്തുവിന്റെ
ഒന്നാം വരവോടെ നിലവിൽ വന്നു. അതേ ദൈവരാജ്യം അതിന്റെ എല്ലാ മഹത്വത്തിലും ക്രിസ്തുവിന്റെ
രണ്ടാം വരവിൽ വരും.
4. ക്രിസ്തുവിന്റെ ഒന്നാം വരവിൽ ദൈവം തന്റെ രാജ്യം സ്ഥാപിക്കുമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ യെഹൂദന്മാർ തങ്ങളുടെ മിശിഹായെ തള്ളിക്കളഞ്ഞപ്പോൾ ദൈവം തന്റെ പദ്ധതി നീട്ടിവെച്ചു എന്ന ഉപദേശം.
നാം
വിശ്വസിക്കുന്ന ദൈവം മനുഷ്യരുടെ മത്സരവും പാപവും നിമിത്തം തന്റെ പദ്ധതി മാറ്റിവയ്ക്കുന്നവൻ
ആണോ?
സങ്കീർത്തനങ്ങൾ 2:1-7: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു. അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.”
ജാതികൾ
ദൈവത്തിന്റെ പദ്ധതിക്കു നേരെ എതിർത്തു വന്നപ്പോൾ ദൈവം പദ്ധതി ഉപേക്ഷിച്ചു എന്നൊ നീട്ടിവെച്ചു
എന്നുമാണോ സങ്കീർത്തനകാരൻ പറയുന്നത്. തന്റെ ശത്രുക്കളുടെ മത്സരിന്റെ മധ്യത്തിൽ, ദൈവം
തന്റെ രാജാവിനെ സീയോനിൽ വാഴിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ദൈവം തന്റെ രാജ്യം തന്റെ
പുത്രന്റെ ഒന്നാം വരവിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് അങ്ങനെ തന്നെ
സംഭവിക്കും. അങ്ങനെ സംഭവിച്ചു എന്ന് നാം നേരത്തെ കണ്ടുവല്ലോ.
5. ക്രിസ്തുവിന്റെ സിംഹാസനവും ദാവീദിന്റെ സിംഹാസനവും വ്യത്യസ്തമാണ് എന്ന ഉപദേശം. ക്രിസ്തു ഇന്ന് സ്വർഗത്തിൽ ആത്മീയ സിംഹാസനത്തിൽ ഇരിക്കുന്നു. അത് ദാവീദിന്റെ സിംഹാസനം അല്ല. ക്രിസ്തു രണ്ടാമത് ഭൂമിയിൽ വന്നശേഷം ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് പഠിപ്പിക്കുന്നു.
ദൈവം
ദാവീദുമായി ചെയ്ത ഉടമ്പടിയെ നമ്മുക്ക് പഠിക്കാം.
2 ശമൂവേൽ 7:11-16: “ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു. നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.”
ദാവീദിനോട് ചെയ്ത ഉടമ്പടിയിൽ ദാവീദിന്റെ പുത്രനെ ദൈവം തന്റെ പുത്രനായിട്ടാണ് കാണുന്നത്. മാത്രമല്ല, യഹോവയാണ് ഇസ്രയേലിനെ ദാവിദിലൂടെ ഭരിച്ചുകൊണ്ടിരുന്നത്. ദൈവവചനത്തിൽ ദാവീദിന്റെ സിംഹാസനം, യഹോവയുടെ സിംഹാസനം എന്ന വേർതിരിക്കൽ ഇല്ല.
ക്രിസ്തു ഇന്ന് ദൈവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു എന്നും അവൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ പണിയുന്നു എന്നും പുതിയ നിയമവും സാക്ഷ്യപ്പെടുത്തുന്നു
പ്രവർത്തികൾ 2:30-36: “എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറഞ്ഞിട്ടു: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു: അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു, ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
ക്രിസ്തുവിന്റെ പുനരുത്ഥാനം, ദാവീദിന്റെ സിംഹാസനം, സ്വർഗ്ഗാരോഹണം, "ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക" എന്ന പ്രവചനവും, "യേശുവിനെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു" എന്ന യാഥാർഥ്യവും തമ്മിലുള്ള ബന്ധം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രവർത്തികൾ 15:14-18:
“സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ
ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. “അനന്തരം ഞാൻ
ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ
ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;
മനുഷ്യരിൽ
ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ
അന്വേഷിക്കും എന്നു ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.”
യാക്കോബിന്റെ
വാദം നമുക്ക് ശ്രദ്ധിക്കാം. ജാതികൾ രക്ഷപ്പെടുന്നത് ദൈവത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുന്ന
കാര്യമാണെന്ന് സ്ഥാപിക്കുവാൻ യാക്കോബ് ഉദ്ധരിച്ച പഴയ നിയമ വാക്യമാണ് നാം കണ്ടത്. പണിയപ്പെടുന്ന ദാവീദിന്റെ കൂടാരത്തിലേക്കു
സകല ജാതികളും കർത്താവിനെ അന്വേഷിച്ചു വരും എന്നാണ് ആ പ്രവചനത്തിൽ പറയുന്നത്. ജാതികൾ
കർത്താവിങ്കലേക്കു വരുന്നു എന്നുള്ളത് ആ പ്രവചനത്തിന്റെ നിവൃത്തിയായി യാക്കോബ് കരുതി.
എന്നാൽ ആദ്യം സംഭവിക്കേണ്ട ദാവീദിന്റെ കൂടാരത്തിന്റെ പണിയൽ ഇതുവരെ സംഭവിച്ചിട്ടില്ല
എന്നാണോ നാം കരുതേണ്ടത്? അല്ലേയല്ല. ദാവീദിന്റെ കൂടാരത്തിന്റെ പണി ക്രിസ്തുവിന്റെ ഒന്നാം
വരവോടുകൂടി തുടങ്ങി കഴിഞ്ഞു. അതിലേക്കു ജാതികളായ നാം പ്രവേശിക്കുന്നു.
ഗ്രന്ഥസൂചി:
1. Waldron, Samuel E. The End Times Made Simple
Comments
Post a Comment